മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുഞ്ഞാലിക്കുട്ടി മല്‍സരിക്കരുത്; മാപ്പ് പറയണം, പ്രതിഷേധവുമായി യുവജന കൂട്ടായ്മ

Google Oneindia Malayalam News

മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറത്ത് പ്രതിഷേധം ശക്തമാകുന്നു. എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കുന്ന കുഞ്ഞാലിക്കുട്ടി വോട്ടര്‍മാരെ പരിഹസിക്കുകയാണെന്ന് മലപ്പുറം ആത്മാഭിമാന സംരക്ഷണ സമിതി എന്ന യുവജന കൂട്ടായ്മ കുറ്റപ്പെടുത്തുന്നു. മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ എംഎസ്എഫിന്റെ മുന്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

വോട്ടര്‍മാരുടെ ആത്മാഭിമാനം

വോട്ടര്‍മാരുടെ ആത്മാഭിമാനം

മലപ്പുറത്തെ വോട്ടര്‍മാരുടെ ആത്മാഭിമാനത്തെയാണ് കുഞ്ഞാലിക്കുട്ടി ചോദ്യം ചെയ്യുന്നതെന്ന് ആരോപിച്ച സംഘടനാ ഭാരവാഹികള്‍ കുഞ്ഞാലിക്കുട്ടി നിയമസഭയിലക്ക് മല്‍സരിക്കരുതെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. അടിക്കടി ഉപതിരഞ്ഞെടുപ്പുകള്‍ക്ക് കുഞ്ഞാലിക്കുട്ടി കാരണക്കാരനാകുന്നു. ഇത് വോട്ടര്‍മാരെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും അവര്‍ കുറ്റപ്പെടുത്തി.

കടലാസിന്റെ വില പോലും...

കടലാസിന്റെ വില പോലും...

മുസ്ലിം ലീഗിനെ വിശ്വസിച്ച് അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്തുകാര്‍ വിജയിപ്പിച്ചത്. ആ വോട്ടുകള്‍ക്ക് കടലാസിന്റെ വില പോലും നല്‍കാതെ അദ്ദേഹം ഇപ്പോള്‍ രാജിവച്ചിരിക്കുന്നു. ജനവികാരം മാനിക്കാതെയാണ് നീക്കങ്ങള്‍. അധികാര ലാഭത്തിന് വേണ്ടിയാണ് രാജിവച്ചിരിക്കുന്നതെന്നും സംഘടനാ ഭാരവാഹികള്‍ പറയുന്നു.

പാണക്കാട് തങ്ങളുടെ മേല്‍

പാണക്കാട് തങ്ങളുടെ മേല്‍

എല്ലാ പാപ ഭാരങ്ങളും പാണക്കാട് തങ്ങളുടെ മേല്‍ കെട്ടിവെക്കുന്നു. തങ്ങള്‍ പറഞ്ഞിട്ടാണ് രാജി എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണമെന്നും യുവജന കൂട്ടായ്മ ചൂണ്ടിക്കാട്ടി. ഇ അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കുഞ്ഞാലിക്കുട്ടി ആദ്യം പാര്‍ലമെന്റിലേക്ക് മല്‍സരിച്ചത്. വേങ്ങര നിയമസഭാംഗത്വം രാജിവച്ചായിരുന്നു അന്ന് മല്‍സരം.

പാര്‍ട്ടിയും മുന്നണിയും

പാര്‍ട്ടിയും മുന്നണിയും

ശേഷം കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലും മലപ്പുറത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെ അദ്ദേഹം ലോക്‌സഭാ അംഗത്വം രാജിവച്ചിരിക്കുന്നു. ഇനി നിയമസഭയിലേക്ക് മല്‍സരിക്കുമെന്നാണ് പറയുന്നത്. മുസ്ലീം ലീഗിന്റെയും യുഡിഎഫിന്റെയും ആവശ്യം കണക്കിലെടുത്താണ് രാജി എന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു.

15 മണ്ഡലങ്ങള്‍ പിടിക്കാന്‍ ബിജെപി; കൂറ്റന്‍ റാലികള്‍, കേന്ദ്ര നേതാക്കളെത്തും, കൂടുതല്‍ തലസ്ഥാനത്ത്15 മണ്ഡലങ്ങള്‍ പിടിക്കാന്‍ ബിജെപി; കൂറ്റന്‍ റാലികള്‍, കേന്ദ്ര നേതാക്കളെത്തും, കൂടുതല്‍ തലസ്ഥാനത്ത്

സ്പീക്കര്‍ ആകണമെന്ന് പിസി ജോര്‍ജ്; മന്ത്രിയാകാനിരിക്കെ അന്ന് രണ്ടുപേര്‍ പാരവച്ചു, ഇനി ഒരുതവണ കൂടി...സ്പീക്കര്‍ ആകണമെന്ന് പിസി ജോര്‍ജ്; മന്ത്രിയാകാനിരിക്കെ അന്ന് രണ്ടുപേര്‍ പാരവച്ചു, ഇനി ഒരുതവണ കൂടി...

Malappuram
English summary
Malappuram Youth Against resignation of PK Kunhalikutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X