ഫേസ്ബുക്ക് സുഹൃത്തിനെ ലൈംഗികചൂഷണം ചെയ്ത മലപ്പുറം സ്വദേശി പിടിയില്‍
കണ്ണൂര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വെന്നിയൂര്‍ സ്വദേശി എന്‍. ജാഫര്‍ സാദിഖിനെ (25) യാണ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി പലയിടങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
കണ്ണൂര്‍ കതിരൂര്‍ സ്വദേശിനിയായ 25 കാരിയെ ജാഫര്‍ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. പെണ്‍കുട്ടിയോട് പ്രണയം നടിക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇവരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ജനുവരി ഒന്നിന് വീടുവിട്ട ഇവര്‍ ബെംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളില്‍ ചുറ്റിയടിച്ചു.

വിവാഹം കഴിക്കാന്‍ യുവതി നിര്‍ബന്ധിച്ചതോടെ ഇവരെ ചൈന്നൈ റെയില്‍വേ സ്‌റ്റേഷന് സമീപത്ത് ഉപേക്ഷിച്ച് ജാഫര്‍ മുങ്ങുകയായിരുന്നു. പുലിയത്തൂര്‍ പോലീസാണ് സംശയാസ്പദമായ സാഹചര്യത്തില്‍ യുവതിയെ കണ്ടെത്തിയത്. ഇവര്‍ കൂത്തുപറമ്പ് പോലീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് സംഘം ചെന്നൈയിലെത്തി പെണ്‍കുട്ടിയെ നാട്ടിലെത്തിക്കുകയായിരുന്നു.
ഇതിനുശേഷമാണ് പെണ്‍കുട്ടി യുവാവിനെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചെന്നൈ പോലീസിന്റെ സഹായത്താല്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തലശ്ശേരി എസിജെഎം കോടതിയില്‍ ഹാജരാക്കി. തെളിവെടുപ്പ് നടത്തേണ്ടതിനാല്‍ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications