മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ത്രീകളുടെ നഗ്നചിത്രം അയക്കും,പ്രലോഭിപ്പിക്കും, യുവാവ് തട്ടിയെടുത്തത് 19 ലക്ഷം, ഒടുവില്‍ സംഭവിച്ചത്

Google Oneindia Malayalam News

മലപ്പുറം: സ്ത്രീകളുടെ നഗ്നചിത്രം അയച്ച് കൊടുത്ത് ബ്ലാക് മെയിലിംഗ് നടത്തുന്ന യുവാവിനെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്യുന്നു. പിടിയിലായപ്പോഴാണ് ഓരോ വിവരങ്ങള്‍ പോലീസ് അറിയുന്നത് തന്നെ. സ്ത്രീകളുടെ പേരില്‍ ഓണ്‍ലൈന്‍ വഴി അശ്ലാല ചാറ്റിംഗ് നടത്തി പണം തട്ടുകയായിരുന്നു ഇയാളുടെ സ്ഥിരം പരിപാടി. പെരിന്തല്‍മണ്ണ കുന്നക്കാവിലെ പാറക്കല്‍ അബ്ദുല്‍ സമദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഓണ്‍ലൈന്‍ വഴി വിവിധയാളുകളെ പ്രലോഭിപ്പിച്ച് കുരുക്കുകയായിരുന്നു.

1

അബ്ദുള്‍ സമദ് ഓണ്‍ലൈന്‍ വഴി സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത് പ്രലോഭിപ്പിച്ചാണ് ആളുകളെ വലയിലാക്കിയിരുന്നത്. 2018 ഡിസംബര്‍ മുതല്‍ കഴിഞ്ഞ ഏപ്രില്‍ വരെ 19 ലക്ഷം രൂപയോളം പ്രതി ഇത്തരത്തില്‍ സമ്പാദിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ചാറ്റിംഗ് ആപ്പുകള്‍ വഴി കൂടുതല്‍ ചിത്രങ്ങളും നഗ്നവീഡിയോകളും അയക്കാമെന്ന അറിയിച്ച ശേഷമാണ് പ്രതിയുടെ തട്ടിപ്പ്. ആവശ്യക്കാര്‍ വാട്‌സാപ്പ് നമ്പറും നല്‍കും.

അതേസമയം ഇത്രയും വലിയ തട്ടിപ്പ് നടത്താന്‍ ഇയാള്‍ക്ക് പിന്നില്‍ വേറെ ആരെങ്കിലുമുണ്ടായിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. വാട്‌സാപ്പ് വഴി ഇയാളെ ബന്ധപ്പെടുമ്പോള്‍ വീഡിയോ കോള്‍, വോയ്‌സ് കോള്‍, ചാറ്റിംഗ് തുടങ്ങിയവയ്ക്ക് പണം ആവശ്യപ്പെടും. ബാങ്ക് അക്കൗണ്ട് നമ്പറും ഇതോടൊപ്പം നല്‍കും. ചിലര്‍ പരീക്ഷണത്തിനായി ചെറിയ തുക അക്കൗണ്ടില്‍ നിക്ഷേപിക്കാറുമുണ്ട്. ഇവരെ ഏതെങ്കിലം സ്ത്രീയുടെ ചിത്രങ്ങള്‍ അയച്ചുകൊടുത്താണ് വഞ്ചിക്കാറുള്ളത്.

ഇയാള്‍ തികഞ്ഞ തട്ടിപ്പുക്കാരനാണെന്ന് പോലീസും പറയുന്നു. വീഡിയോ ചാറ്റിന് രണ്ടായിരം രൂപ വരെയാണ് ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. ഈ തുക പ്രതിയുടെ അക്കൗണ്ടില്‍ കയറിയാല്‍ ആവശ്യക്കാരനെ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്ത് ഇയാള്‍ മുങ്ങുകയാണ് പതിവ്. പരാതികളുടെ പ്രവാഹം തന്നെ ഉണ്ടായപ്പോഴാണ് ഇയാള്‍ കുടുങ്ങിയത്. മലപ്പുറം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം.

രാഹുലിന്റെ മാറ്റം ഒരൊറ്റ വര്‍ഷത്തില്‍, 3 നേതാക്കള്‍ എത്തും, നോട്ടമിട്ടത് ഇവരെ, 7 ദിവസം മുമ്പ്!!രാഹുലിന്റെ മാറ്റം ഒരൊറ്റ വര്‍ഷത്തില്‍, 3 നേതാക്കള്‍ എത്തും, നോട്ടമിട്ടത് ഇവരെ, 7 ദിവസം മുമ്പ്!!

രാഹുലിന്റെ കരുണ അറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥികള്‍.... പഞ്ചാബില്‍ നിന്ന് 30 പേര്‍ക്ക് സൗജന്യയാത്ര!!രാഹുലിന്റെ കരുണ അറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥികള്‍.... പഞ്ചാബില്‍ നിന്ന് 30 പേര്‍ക്ക് സൗജന്യയാത്ര!!

Malappuram
English summary
youth tricked and cheated people in honey trap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X