മരണത്തിലും വേർപിരിയാത്ത സൗഹൃദം, മലപ്പുറത്ത് അയൽവാസികളായ സുഹൃത്തുക്കൾ ഒരേ ദിവസം മരണപ്പെട്ടു
മലപ്പുറം: ചമ്രവട്ടം പെരുന്തല്ലൂരില്‍ അയല്‍വാസികളായ സുഹൃത്തുക്കള്‍ ഒരു ദിവസം മരണപ്പെട്ടു. അയല്‍വാസികളും സുഹൃത്തുക്കളുമായിരുന്ന കിഴക്കേപ്പുരയ്ക്കല്‍ കൃഷ്ണന്‍ എന്ന കുട്ടന്‍ (ആശാരി കുട്ടന്‍-70), കരുവാന്‍ പറമ്പില്‍ അയ്യപ്പന്‍ (കരുവാന്‍ അയ്യപ്പന്‍-70 എന്നിവരാണ് മരണപ്പെട്ടത്. ആശാരി കുട്ടന്‍ പുലര്‍ച്ചെ നാലുമണിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചും കരുവാന്‍ അയ്യപ്പന്‍ ഉച്ചക്ക് 3 മണിക്ക് കൊടക്കല്‍ മിഷന്‍ ഹോസ്പ്പിറ്റലിലുമാണ് മരണപ്പെട്ടത്.
തൊട്ടടുത്ത വീടുകളിലുള്ള ഇരുവരും ചെറുപ്പം മുതലള്ള സുഹൃത്ത്ബന്ധമായിരുന്നു. ഇരുവരുടേയും ഒരേ സമയത്തുള്ള മരണം നാട്ടുകാരിലും സങ്കടമുണ്ടാക്കി. ഒരുമിച്ചു വന്നവര്‍ ഒരുമിച്ചുതന്നെ തിരിച്ചുപോകുകയായിരുന്നു. ആശാരി കുട്ടനേയും കരുവാന്‍ അയ്യപ്പനേയും അറിയാത്ത നാട്ടുകാര്‍ കുറവാണ്. മൃതദേഹം കാണാന്‍ നിരവധി ആളുകളെത്തി.

മരിച്ച ആശാരി കുട്ടനും കരുവാന്‍ അയ്യപ്പനും
ഇരുവരും അകന്ന ബന്ധുക്കൾ കൂടിയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളിലെ മരണം ഇരുവീടുകളും ആളുകള്‍ നിറഞ്ഞിരുന്നു. ശവസംസ്‌കാരചടങ്ങുകള്‍ ഇരുവരുടേയും വീട്ടുവളപ്പില്‍തന്നെ നടന്നു. രണ്ടു സംസ്‌ക്കാരങ്ങളും കഴിഞ്ഞ ശേഷമാണ് നാട്ടുകാര്‍ തിരിച്ചുപോയത്.
(കുട്ടന്‍) ഭാര്യ: ശ്രീമതി. മക്കള്‍: മണികണ്ഠന്‍, ശ്രീജ.സുന്ദരന്‍ (മധു) മഹേഷ്, ഷീബ, ശോഭ. (അയ്യപ്പന്‍) ഭാര്യ: ശാന്ത, മക്കള്‍, റീജ, ഷൈജ, ഷൈനി, റിജേഷ്.












Click it and Unblock the Notifications