സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറത്തെ മാതാവും കുഞ്ഞും മരിച്ചു, ചെറിയ കുഞ്ഞ് പരുക്കുകളോടെ രക്ഷപ്പെട്ടു, അപകടം നടന്നത് സൗദിയിലെത്തി രണ്ട് ദിവസത്തിന് ശേഷം...
മലപ്പുറം: സഊദിയിലെ ഖുന്‍ഫുദയില്‍ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം മലപ്പുറം വേങ്ങര സ്വദേശികളായ യുവതിയും മകനും മരിച്ചു. ഇവരുടെ ചെറിയ കുട്ടിക്കുപരുക്കേറ്റു. മലപ്പുറം ഊരകം കോട്ടുമല സ്വദേശി മുസ്ലിയാര്‍ കുറുങ്കാട്ടില്‍ പുറ്റൊടുവില്‍ ഇസ്ഹാഖിന്റെ ഭാര്യ സഹ്‌റാ ബാനു (30), മകന്‍ മുഹമ്മദ് ഷാന്‍ (11) എന്നിവരാണ് മരിച്ചത്. ഇളയ മകള്‍ ഇസ ഫാത്വിമയെ പരുക്കുകളോടെ ജിദ്ദയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തെ ഇടിക്കുകയായിരുന്നു. രണ്ടു ദിവസം മുന്‍പാണ് ഇസ്ഹാഖിന്റെ ഭാര്യയും കുട്ടികളും സന്ദര്‍ശക വിസയില്‍ സഊദിയിലെത്തിയിരുന്നത്. സൗദിയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് ഊരകം കോട്ടുമല സ്വദേശി മുസ്ലിയാര്‍ കുറുങ്കാട്ടില്‍ പുറ്റൊടുവില്‍ ഇസ്ഹാഖ് കുടുംബത്തെ കാണാനായാണ് രണ്ടു ദിവസം മുമ്പു സന്ദര്‍ശ വിസയില്‍ ഇവരെ സൗദിയിലേക്ക് കൊണ്ടുവന്നത്.

വേങ്ങര പൂച്ചോലമാട് കാപ്പന്‍ അലവി ഹാജി-കൊച്ചുമറിയം ദമ്പതികളുടെ മകളാണ് സഹ്‌റാ ബാനു. സഹോദരങ്ങള്‍: മുഹമ്മദ് കോയ, നൂറുല്‍ അഫ്‌സല്‍, നാജിറ ബാനു. അതേസമയം മലപ്പുറം സ്വദേശിയ മറ്റൊരാള്‍ ഇന്നലെ റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരണപ്പെട്ടു. തൃക്കുളം പാലത്തിങ്ങലിലെ പരേതനായ ചപ്പങ്ങത്തില്‍ അലവിക്കുട്ടിയുടെ മകന്‍ അബ്ദുസമദ്(51)ആണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് റിയാദില്‍ മരിച്ചത്.
ഭാര്യ: ഹാജറ. മക്കള്‍: ഹഫ്‌സത്ത്, ആസിഫ്(ജിദ്ദ), അഫ്‌സല്‍, ഷിബിലി. മരുമകന്‍: ആബിദ് ചെട്ടിപ്പടി. സഹോദരങ്ങള്‍: മുഹമ്മദ്കുട്ടി, മൊയ്തീന്‍കുട്ടി, കുഞ്ഞുമുഹമ്മദ്, ആയിശുമ്മു, നഫീസ, പാത്തുമ്മു, റുഖിയ. മൃതദേഹം നാട്ടിലെത്തിച്ച് പാലത്തിങ്ങല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.












Click it and Unblock the Notifications