മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിലമ്പൂരില്‍ ഒറീസ സ്വദേശിക്ക് മലമ്പനി ബാധിച്ച സംഭവം; പനി ബാധിച്ചക് കേരളത്തിന് പുറത്ത് നിന്ന്, പനി വന്നതിന് ശേഷം കേരളത്തിലെത്തിയെന്ന് ആരോഗ്യ വകുപ്പ്!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂരില്‍ ഒറീസ സ്വദേശിക്ക് വൈവാ വാക്‌സിന്‍ വിഭാഗത്തില്‍പ്പെട്ട മലമ്പനി ബാധിച്ചത് കേരളത്തിന് പുറത്ത് നിന്നെന്ന് ആരോഗ്യ വകുപ്പ്. പനി ബാധിച്ച് ഒരാഴ്ച കഴിഞ്ഞാണ് ഇയാള്‍ നിലമ്പൂരില്‍ എത്തുന്നതെന്നാണ് വിവരം. അതിനാല്‍ ഉറവിടം നിലമ്പൂര്‍ ആവാന്‍ ഇടയില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നിരീക്ഷിക്കുന്നത്.

<strong><br> തൃശൂർ പൂരത്തിന് തെറിവിളി, വൻ പ്രതിഷേധം ഉയർത്തി പൂരപ്രേമികൾ, യുവാവിന്റെ ജോലി തെറിച്ചു!</strong>
തൃശൂർ പൂരത്തിന് തെറിവിളി, വൻ പ്രതിഷേധം ഉയർത്തി പൂരപ്രേമികൾ, യുവാവിന്റെ ജോലി തെറിച്ചു!

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ഇയാളെ പ്രത്യേകം നിരീക്ഷിച്ച് വരികയാണെന്നും ഇയാള്‍ നിലമ്പൂരില്‍ താമസിച്ച സ്ഥലത്തിന് അരക്കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ ആളുകളുടെയും രക്തസാമ്പിളുകള്‍ പരിശോധനക്കായി എടുത്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ ആളുകളിലേക്ക് പനി പടരാതിരിക്കാനുള്ള ശ്രമങ്ങള്‍ കൈക്കൊണ്ടതായും പ്രദേശത്തെ വീടുകളില്‍ കൊതുകുകളെ തുരത്തുന്നതിനായി പ്രത്യേക പ്രതിരോധ മാര്‍ണ്മങ്ങള്‍ സ്വീകരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

Health Department meeting

ആരോഗ്യ ജാഗ്രത കലണ്ടര്‍ പ്രകാരം മെയ് 16 ന് ജില്ലാ അടിസ്ഥാനത്തില്‍ ഡെങ്കി ദിനമായി ആചരിക്കും. ഡെങ്കി പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 16 മുതല്‍ തുടക്കമാകും. ഇത് സംബന്ധിച്ച് ജില്ലാ തലത്തില്‍ നടപ്പിലാക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീനയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനമായി.

മേയ് 16 രാവിലെ 11 വരെ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് അവരവരുടെ ഓഫീസുകളിലും ചുറ്റുപാടുകളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. തുടര്‍ന്ന് ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട വകുപ്പുകളെ സംയോജിപ്പിച്ച് ഇന്റര്‍ സെക്ടറല്‍ മീറ്റിങ് സംഘടിപ്പിക്കും. ഉച്ചക്ക് ശേഷം ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമായി ഡെങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ക്ലാസുകളും സംഘടിപ്പിക്കും.മേയ് 17ന് തോട്ടങ്ങളിലും പറമ്പുകളിലും കൊതുകിന് വളരാന്‍ സഹായകരമായ രീതിയില്‍ ഉപേക്ഷിക്കപ്പെട്ട ചിരട്ടകള്‍ പാളകള്‍ എന്നിവ നീക്കം ചെയ്തിട്ടുണ്ടോ എന്ന് പരിശോധന നടത്തും.

ഇതിന് മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തോട്ടമുടമകളുടെ യോഗം വിളിച്ച് ചേര്‍ക്കാനും പ്രതിരോധമാര്‍ണ്മങ്ങള്‍ അറിയിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.മെയ് 18ന് അതിഥി സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി ആവശ്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

തുടര്‍ന്ന് മെയ് 20,21 ദിവസങ്ങളില്‍ സംയോജിത കൊതുക് നിയന്ത്രണ പരിപാടികള്‍ വാര്‍ഡ് തലത്തില്‍ വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. മുന്‍ കാലങ്ങളില്‍ കാര്യമായ തോതില്‍ പകര്‍ച്ചപ്പനിയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ പ്രത്യേകമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതിനായി കുടുംബശ്രീ, ആശ വര്‍ക്കര്‍മാര്‍, ട്രോമകെയര്‍ വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനവും ലഭ്യമാക്കും.

Malappuram
English summary
Malaria issue in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X