എവറസ്റ്റ് കീഴടക്കുന്നതിനിടെ ശ്വാസതടസം: മലയാളി വിദ്യാര്‍ത്ഥി മരണപ്പെട്ടു
മലപ്പുറം : എവറസ്റ്റ് കീഴടക്കുന്നതിനിടെ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശിയായി ചെള്ളിത്തോടിലെ വാളശേരി സൈഫുള്ളയുടെ മകന്‍ മാസിന്‍ ആണ് മരണപ്പെട്ടത്. 19 വയസായിരുന്നു. നേപ്പാളില്‍ വച്ച് എവറസ്റ്റ് കീഴടക്കുന്നതിനിടെ ശ്വാസം തടസം അനുഭവപ്പെടുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു.

മഞ്ചേരി എറനാട് നോളജ് സിറ്റിയില്‍ ബി ബി എ വിദ്യാര്‍ത്ഥിയായിരുന്നു. ഒന്നര മാസങ്ങള്‍ക്ക് മുമ്പാണ് പഠനവുമായി ബന്ധപ്പെട്ട് മാസില്‍ ദില്ലിയിലേക്ക് പോകുന്നതിന് തുടര്‍ന്ന് നെപ്പാളിലെ കാഠ്മണ്ഡുവിലെത്തി എവറസ്റ്റ് കീഴക്കാന്‍ പോകുന്നതായി വിവരം ലഭിച്ചു.
വെള്ളിയാഴ്ച എവറസ്റ്റില്‍ നിന്നും ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ശനിയാഴ്ചയാണ് മരണ വാര്‍ത്ത ബന്ധുക്കള്‍ അറിയുന്നത്. പിതൃ സഹോദരന്‍ നേപ്പാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മാസിനും കുടുംബവും പാണ്ടിയാടാണ് പുതിയ വീട് വച്ച് താമസിക്കുന്നത്. സമീറയാണ് മാതാവ് സഹോദരി ഷെസ.
പുതുപുത്തന്‍ ലുക്കില്‍ അമല പോള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications