സലാലയില്‍ കാര്‍ ഡിവൈഡറിലിടിച്ച് മൂന്ന് മലപ്പുറം സ്വദേശികള്‍ മരിച്ചു: ഒരാള്‍ രക്ഷപ്പെട്ടു!
മലപ്പുറം: മസ്‌കറ്റിലെ സലാലയില്‍ മലയാളികള്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് കാര്‍ യാത്രികരായ മൂന്ന് മലപ്പുറം സ്വദേശികള്‍ മരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. അപകടത്തിനിടയായ കാര്‍ കത്തിനശിച്ചു. സംഭവ സ്ഥലത്തുവെച്ചുതന്നെയാണ് മൂന്നുപേരും മരിച്ചത്.
പള്ളിക്കല്‍ പരുത്തിക്കോട് കുണ്ടില്‍ ആലിയുടെ മകന്‍ ഹസൈനാര്‍ (45), പള്ളിക്കല്‍ കാരപ്പറമ്പ് പരേതനായ ഏനി ഹാജിയുടെ മകന്‍ സലാം (36), കക്കാട് കരിമ്പില്‍ താമസിക്കുന്ന മഞ്ചേരി കാരക്കുന്ന് സ്വദേശിയും യൂനാനി ചികിത്സകനുമായ ഇല്ലിക്കല്‍ അഷ്റഫ് ഹാജി (48) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചേടക്കുന്നന്‍ ഉമ്മര്‍ക്കോയ (45) പരുക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറിലിടിച്ചാണ് അപകടം.

സലാലയിലെ ഹാസിക്കില്‍ പോയ സംഘം താമസ കേന്ദ്രമുള്ള തിര്‍ബാത്തിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് കാര്‍ അഗ്‌നിക്കിരയായി. കഴിഞ്ഞ ദിവസം സന്ദര്‍ശന വിസയിലാണ് ഹസൈനാറും അഷ്റഫ് ഹാജിയും വിദേശത്തേക്ക് പോയത്. സലാം സലാലയില്‍ കോഫി ഷോപ്പ് നടത്തുകയാണ്. ഹസൈനാര്‍ നാട്ടില്‍ പഴ വര്‍ഗ്ഗ മൊത്ത വില്‍പ്പനക്കാരനായിരുന്നു. കാരക്കുന്ന് സ്വദേശിയായ അഷ്റഫ് ഹാജി 10 വര്‍ഷത്തിലേറായായി കക്കാടിനടുത്ത കരിമ്പിലാണ് താമസം. ചെമ്മാട്ട് യൂനാനി ക്ലിനിക്ക് നടത്തി വരികയാണ്. മൃതദേഹങ്ങള്‍ സലാല ബാബൂസ് ആശുപത്രിയില്‍.
അസ്റാബിയാണ് ഹസൈനാറിന്റെ ഭാര്യ. മാതാവ്: ആയമ്മ. മക്കള്‍: മുഹമ്മദ് റഫീക്ക്, സിറാജുദ്ധീന്‍. സഹോദരങ്ങള്‍: അബൂബക്കര്‍, കദീജ, റംല, സുലൈഖ, സൈനബ, മുസ്തഫ, ഷറഫുദ്ധീന്‍, ബുഷ്റ. സുലൈഖയാണ് അഷ്റഫ് ഹാജിയുടെ ഭാര്യ. മക്കള്‍: ഡോ. ഫില്‍സാറുല്‍ ഹഖ്, താഹിറുല്‍ അമീന്‍, ബല്‍ക്കീസുല്‍ ഹുദ












Click it and Unblock the Notifications