മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിദ്ദീഖ് കാപ്പന്‍ ഉത്തര്‍ പ്രദേശ് ജയിലില്‍ നിന്ന് കുടുംബത്തെ വിളിച്ചു; 55 ദിവസത്തിന് ശേഷം

Google Oneindia Malayalam News

മലപ്പുറം: ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തര്‍ പ്രദേശിലെ മഥുരയിലെത്തി അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഒടുവില്‍ കുടുംബത്തെ ഫോണില്‍ വിൡു. യുപി പോലീസ് അറസ്റ്റ് ചെയ്ത ശേഷം അദ്ദേഹത്തെ കുറിച്ച് കുടുംബത്തിന് യാതൊരു വിവരങ്ങളും ഇതുവരെ ലഭിച്ചിരുന്നില്ല. പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് സിദ്ദീഖ് കാപ്പന് അഭിഭാഷകനെയും ഇപ്പോള്‍ കുടുംബത്തെയും ഫോണില്‍ വിളിക്കാന്‍ അവസരം ലഭിച്ചത്.

S

ഒക്ടോബര്‍ അഞ്ചിനാണ് മഥുരയില്‍ വച്ച് സിദ്ദിഖ് കാപ്പനെ പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ നാലിന് പതിവ് പോലെ കുടുംബത്തെ ഫോണില്‍ വിളിച്ചിരുന്നു. യുപിയിലേക്ക് റിപ്പോര്‍ട്ടിങിന് പോകുന്ന കാര്യവും സൂചിപ്പിച്ചിരുന്നുവത്രെ. എന്നാല്‍ പിന്നീട് ഒരു വിവരവും ലഭിച്ചില്ല. മാധ്യമങ്ങളില്‍ നിന്നാണ് കുടുംബം അറസ്റ്റ് സംബന്ധിച്ച് അറിഞ്ഞത്. ഭാര്യ റൈഹാന രാഷ്ട്രീയ നേതാക്കളെ കണ്ട് നിവേദനം നല്‍കുകയും ഭര്‍ത്താവിന്റെ മോചനത്തിന് ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍; കന്നിവോട്ട് വയനാട്ടില്‍ രേഖപ്പെടുത്തും, രാഷ്ട്രീയം കേട്ടറിവ്സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍; കന്നിവോട്ട് വയനാട്ടില്‍ രേഖപ്പെടുത്തും, രാഷ്ട്രീയം കേട്ടറിവ്

സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് അഭിഭാഷകനുമായ സംസാരിക്കാന്‍ യുപി ജയില്‍ അധികൃതര്‍ സിദ്ദിഖ് കാപ്പനെ അനുവദിച്ചു. 5 മിനുട്ടാണ് അഭിഭാഷകനുമായി സംസാരിച്ചത്. ഒരാഴ്ച തികയവെ ഇപ്പോള്‍ വീട്ടുകാരെ വിളിക്കാന്‍ അനുമതി ലഭിച്ചു. 55 ദിവസത്തിന് ശേഷമാണ് സിദ്ദിഖ് കാപ്പന്‍ കുടുംബവുമായി സംസാരിക്കുന്നത്. 10 മിനുട്ട് സംസാരിച്ചു എന്ന് കുടുംബം പറയുന്നു. ജയില്‍ സൂപ്രണ്ടിന്റെ ഫോണില്‍ നിന്നാണ് വിളിച്ചത്. ജയിലില്‍ പ്രശ്‌നങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും നല്ല രീതിയില്‍ തന്നെയാണ് അധികൃതര്‍ പെരുമാറുന്നതെന്നും സിദ്ദിഖ് കാപ്പന്‍ പറഞ്ഞു എന്ന് ഭാര്യ അറിയിച്ചു.

ഹത്രാസില്‍ ദളിത് യുവതി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു സിദ്ദിഖ് കാപ്പന്‍. ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനാണ് സിദ്ദീഖ് കാപ്പന്‍. ദില്ലി ജേണലിസ്റ്റ് യൂണിയന്റെ ഭാരവാഹിയും ആയിരുന്നു. മറ്റു മൂന്ന് പേര്‍ക്കൊപ്പമാണ് കാപ്പനെ മഥുരയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നാരോപിച്ച് യുഎപിഎ നിയമ പ്രകാരമാണ് കാപ്പനും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. അതിഖുര്‍ റഹ്മാന്‍, മസൂദ് അഹമ്മദ്, ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ആലം എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇവര്‍ മഥുര കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കാപ്പന്‍ ഇതുവരെ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിട്ടില്ല. കാപ്പന് വേണ്ടി ജേണലിസ്റ്റ് യൂണിയന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി ഡിസംബര്‍ ഒന്നിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.

Malappuram
English summary
Malayali Journalist Siddiq Kappan called family from Uttar Pradesh Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X