Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട എടപ്പാളുകാരന്‍ മുഹ്‌സിന്‍ നാടുവിട്ടത് 2 വർഷം മുമ്പ്; ഞെട്ടൽ

മലപ്പുറം: ഐഎസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട എടപ്പാളുകാരന്‍ മുഹ്‌സിന്‍ രണ്ടു വര്‍ഷം മുമ്പ് നാടുവിട്ടത്, കോളജില്‍നിന്നും ബംഗളൂരുവിലേക്ക് ടൂര്‍ പോകുന്നുവെന്ന് പറഞ്ഞ്. 20-ാം വയസ്സിലാണ് മുഹ്‌സിന്‍ നാടുവിടുന്നത്, 2017ല്‍ തൃശൂര്‍ എന്‍ജിനിയറിംഗ് കോളജിലെ പഠനത്തിനിടെ നാടുവിട്ട മുഹമ്മദ് മുഹസിന്‍(22)ആണ് അഫ്ഗാനിസ്ഥാനത്തിൽ വെച്ചു അമേരിക്കന്‍ ആളില്ലാ യുദ്ധവിമാനത്തിന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് മുഹ്‌സിന്റെ സഹോദരിക്ക് അഫ്ഗാനിസ്ഥാനില്‍നിന്നും സന്ദേശം ലഭിച്ചത്. സഹോദരന് ഇസ്ലാമിന്റെ പാതയില്‍ ശഹീദാവാന്‍ വലിയ ആഗ്രഹമായിരുന്നുവെന്നും അത് പടച്ച തമ്പുരാന്‍ സാധിച്ചുകൊടുത്തുവെന്നാണ് സഹോദരിയുടെ വാട്‌സ് നമ്പറിലേക്ക് വന്ന സന്ദേശം. മലയാളത്തിലായിരുന്നു സന്ദേശം.

തൃശൂരിലെ സ്വകാര്യ എന്‍ജിനിയറിംങ് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ നാലാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന മുഹസിനെ 2017ഒക്‌ടോബര്‍ മാസം മുതലാണ് കാണാതായത്. കോളജില്‍നിന്നും ബംഗളൂരുവിലേക്ക് വിനോദയാത്രക്കു പോകുന്നുവെന്ന് പറഞ്ഞാണു വീട്ടില്‍നിന്നും പോയത്. പിന്നീട് മുഹ്‌സിനെ കുറിച്ചു വീട്ടുകാര്‍ക്കു യാതൊരു വിവരം ലഭിച്ചിട്ടില്ല. യുവാവിനെ കാണാതായതിനെ തുടര്‍ന്നു പിതാവിന്റെ പരാതിയില്‍ 2017ഒകേ്ടാബര്‍ 20ന് ചങ്ങരംകുളം പോലീസ് കേസ് രജിസ്റ്റര്‍ചെയ്തിരുന്നു. തുടര്‍ന്നു പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ബംഗളൂരുവിലെത്തുകയും, അവിടെ മുഹ്‌സിന്‍ ബന്ധപ്പെട്ട ആളുകളുമായി സംസാരിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

is

എന്നാല്‍ മുഹ്‌സിന്‍ ബംഗളൂരുവില്‍നിന്നും ദുബായിയിലേക്കുപോയതായി വിവരം ലഭിച്ചു. എന്നാല്‍ യുവാവ് ഈ സമയത്ത് ബന്ധപ്പെട്ട ആളുകളില്‍ പലരും ഐഎസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണെന്ന വിവരം പോലീസ് സ്ഥിരീകരിച്ചിരുന്നു. യുവാവ് ദുബായിലേക്കുപോയതാണെന്നും ഐഎസുമായി ബന്ധപ്പെട്ട ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഈ സമയത്ത് പോലീസുകാര്‍ മുഹ്‌സിന്റെ വീട്ടുകാരെ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ വീട്ടുകാര്‍ തെയ്യാറായിരുന്നില്ല.

യുവാവിനെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ടും പോലീസ് വീട്ടുകാരുമായി സംസാരിച്ചെങ്കിലും മകന്‍ ഇത്തരത്തിലൊരുപാതയിലേക്കു പോകില്ലെന്ന വിശ്വാസത്തില്‍തന്നെയായിരുന്നു ഇവര്‍. എന്നാല്‍ ഐഎസില്‍ യുവാവ് എത്തിയതിന് കൃത്യമായ തെളിവ്‌നിരത്താന്‍ പോലീസിനും സാധിക്കാതെ വന്നതോടെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുന്നതില്‍ നിന്നും പോലീസ് പിന്‍മാറിയത്. മുഹ്‌സിന്‍ മരിച്ചതായി കഴിഞ്ഞ 22ന് ഒരു അഫ്ഗാന്‍ നമ്പറില്‍ നിന്നാണ് സഹോദരിയുടെ മൊബൈലിലേക്ക് സന്ദേശം വന്നത്. ഇതോടെ വീട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. മരണം സാധൂകരിക്കുന്ന രീതിയിലുള്ള മറ്റൊരു ഫോട്ടോയും സഹോദരിയുടെ ഫോണിലേക്ക് ഇതെ നമ്പറില്‍നിന്നും അയച്ചുകൊടുത്തിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച ശേഷമാണ് പോലീസും സംഭവം യാഥാര്‍ഥ്യമാണെന്ന സ്ഥിരീകരണത്തിലേക്ക് എത്തിയിട്ടുള്ളത്.

അഫ്ഗാനിസ്ഥാനിലെ ഖൊറൂസാനിലെ ഐ എസിന്റെ പ്രധാന കമാന്‍ഡന്റായ പാക്കിസ്ഥാനിയായ ഹുസൈഫയോടൊപ്പമാണ് അക്രത്തില്‍ മുഹസിനും കൊല്ലപ്പെട്ടതെന്നാണു രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ച വിവരം. നിലവില്‍ 98ഓളംപേര്‍ കേരളത്തില്‍നിന്നും ഐ.എസില്‍ എത്തിയിട്ടുണ്ടെന്നാണു പോലീസ് രേഖകളില്‍ പറയുന്നത്, ഇതില്‍ 40ഓളം പേര്‍ കണ്ണൂര്‍ ജില്ലക്കാരാണ്, ഇതില്‍ 38ഓളംപേര്‍ കൊല്ലപ്പെട്ടതായും മറ്റുള്ളവര്‍ ഇപ്പോഴും ഐ എസ് പോരാളികളായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു പോലീസ് രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്നും ലഭിക്കുന്ന വിവരം. കേരളത്തില്‍നിന്നും ഗള്‍ഫ്‌നാടുകാള്‍ വഴിയാണ് യുവാക്കള്‍ ഐഎസ് കേന്ദ്രങ്ങളിലെത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+