Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക ദീർഘദൂര കുതിരയോട്ടത്തിൽ ചരിത്രം തീർത്ത് നിദ; ഇന്ത്യയ്ക്ക് തന്നെ അഭിമാനമായി മലപ്പുറംകാരി

മലപ്പുറം: മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് മലപ്പുറംകാരിയായ ഈ മിടുക്കി. കുതിരപ്പുറത്തേറി നിദ എന്ന ഈ മിടുക്കി സ്വന്തമാക്കിയത് ചെറിയ നേട്ടമല്ല. ലോക ദീർഷ ദൂര കുതിരയോട്ടത്തിലാണ് നിദ ചരിത്രം കുറിച്ചത്.

ലോകത്തിലെ ഏറ്റവും പ്രശസ്ത കുതിരയോട്ട മത്സരമായ വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻ ഷിപ്പാണ് നിദ വിജയകരമായി പൂർത്തിയാക്കിയത്. ഇത് ചെറിയ കാര്യമല്ല വേൾഡ് എൻഡ്യുറൻസ് ചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തീകരിച്ച ആദ്യ ഇന്ത്യക്കാരി എന്ന നേട്ടമാണ് ഈ മിടുക്കി സ്വന്തമാക്കിയത്.

nida

മലപ്പുറം കൽപകഞ്ചേരി ഡോ . അൻവർ അമീന്റെ മകൾ ആണ് നിദ അൻജും. അതേസമയം, നിദയെ അഭിനന്ദിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ‌ രം​​ഗത്തുവന്നു. ഈ നേട്ടത്തിലൂടെ ഇന്ത്യയിലെ മുഴുവൻ പെൺകുട്ടികൾക്കും കരുത്തുറ്റ മാതൃകയാകാൻ മലപ്പുറംകാരിയായ നിദക്ക് കഴിഞ്ഞിരിക്കുന്നു. ഭാരതത്തിന്റെ അഭിമാനമായി മാറിയ നിദ അൻജുംന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് സുധാകരൻ ഫേസ്ബുക്കിൽ അഭിന്ദിച്ചുകൊണ്ട് കുറിച്ചത്.

ലോകത്തിലെ ഏറ്റവും പ്രശസ്ത കുതിരയോട്ട മത്സരമായ വേൾഡ് എൻഡ്യുറൻസ് ചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തീകരിച്ച ആദ്യ ഇന്ത്യക്കാരി എന്ന നേട്ടത്തിന് മലപ്പുറം കൽപകഞ്ചേരി ഡോ. അൻവർ അമീന്റെ മകൾ നിദ അൻജും അർഹയായിരിക്കുന്നു.
ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് ഒരാൾ ഈയൊരു ഇനത്തിൽ പങ്കെടുക്കുന്നത്.

ആദ്യ മത്സരത്തിൽ തന്നെ വിജയകരമായി റേസ് പൂർത്തീകരിക്കാൻ സാധിച്ചു എന്നത് ഇരട്ടി മധുരമാണ്. ഈ നേട്ടത്തിലൂടെ ഇന്ത്യയിലെ മുഴുവൻ പെൺകുട്ടികൾക്കും കരുത്തുറ്റ മാതൃകയാകാൻ മലപ്പുറംകാരിയായ നിദക്ക് കഴിഞ്ഞിരിക്കുന്നു. ഭാരതത്തിന്റെ അഭിമാനമായി മാറിയ നിദ അൻജുംന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, സുധാകരൻ പറഞ്ഞു.

ഫ്രാൻസിലെ കാസ്റ്റൽസെഗ്രാറ്റ് നഗരത്തിൽ ആണ് മത്സരം നടന്നത്. മലപ്പുറം തിരൂരിൽ ജനിച്ച നിദ അൻജും യുവ റൈഡർമാർക്കായി നടത്തുന്ന ഇക്വസ്‌ട്രിയൻ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച് നിദ ചരിത്രം തീർത്തത്. 7.29 മണിക്കൂർ മാത്രം സമയം എടുത്താണ് നിദ ചാമ്പ്യൻഷിപ്പ് ഫിനിഷ് ചെയ്തത്. 25 രാജ്യങ്ങളിൽ നിന്നുള്ള 70 മത്സരാർത്ഥികൾ ഉൾപ്പെടുന്ന ചാമ്പ്യൻഷിപ്പിൽ എപ്സിലോൺ സലോ എന്ന കുതിരയ്ക്കൊപ്പം ആണ് ഫ്രാൻസിലെ മത്സരത്തിൽ നിദ പോരാട്ടിത്തിൽ മുന്നേറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+