പതിനൊന്നുകാരിയെ പീഡിപ്പിച്ചു: മലപ്പുറത്ത് പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍, സംഭവം വീട്ടില്‍ വെച്ച്!!
മലപ്പുറം: പതിനൊന്നുവയസ്സുകാരിയെ പീഡിപ്പിച്ച പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍. പതിനൊന്നുകാരിയെ പീഡിപ്പിച്ച തമിഴ്‌നാട് സ്വദേശിയാണ് അറസ്റ്റിലായത്. എടക്കര നീലഗിരി ഉപ്പട്ടി നെല്ലിയാളം ദേശത്തെ ചേലക്കുന്ന് സൈമണ്‍ എന്ന ബേബിയെയാണ് (52) പോത്തുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പോത്തുകല്‍ സേ്റ്റഷന്‍ പരിധിയിലാണ് സംഭവം. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടി അവധിക്കാലത്ത് പിതാവിനൊപ്പം ചെലവഴിക്കാനത്തെിയതായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവുമൊത്ത് മദ്യപിക്കാനത്തെുന്ന പ്രതി പിതാവ് പുറത്തുപോകുന്ന വേളയില്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. ഒന്നില്‍ കൂടുതല്‍ തവണ പെണ്‍കുട്ടി പീഡനത്തിനിരയായതായാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോത്തുകല്‍ എസ്ഐ പി മാത്യു, എഎസ്ഐ ജോസ്, സിപിഒമാരായ സിഎ മുജീബ്, സലീം, ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

അതേസമയം പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്തുവെന്ന കേസില്‍ പ്രതിയായ ബന്ധുവിനെ പത്തു വര്‍ഷം കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും കഴിഞ്ഞ ദിവസം മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചിരുന്നു. താനൂര്‍ പനങ്ങാട്ടൂര്‍ തയ്യിലപ്പറമ്പില്‍ ദേവരാജന്‍(27) നെയാണ് ജഡ്ജി എ വി നാരായണന്‍ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം ആറു മാസത്തെ അധിക കഠിന തടവും അനുഭവിക്കണം.
2016 മെയ് 17ന് പ്രതിയുടെ വീട്ടില്‍ വിരുന്നിനായെത്തിയതായിരുന്നു ബന്ധുവായ ബാലിക. മെയ് 20നും തുടര്‍ന്നുള്ള ദിവസങ്ങളിലും രാത്രി പെണ്‍കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് വിധേയയാക്കി. ദിവസങ്ങള്‍ക്കു ശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യപരിശോധനക്ക് വിധേയയാക്കിയതില്‍ കുട്ടി ഗര്‍ഭിണിയായതായി കണ്ടെത്തുകയായിരുന്നു.
രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് 2016 നവംബര്‍ നാലിന് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയും കോടതി റിമാന്റ് ചെയ്യുകയുമായിരുന്നു. പ്രതിക്കുള്ള ശിക്ഷ ഇന്ന് ജഡ്ജി എ വി നാരായണന്‍ പ്രസ്താവിക്കും. 22 സാക്ഷികളില്‍ 17പേരെ പോക്സോ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഐഷാ പി ജമാല്‍ കോടതി മുമ്പാകെ വിസ്തരിച്ചു. 23 രേഖകള്‍ ഹാജരാക്കി.












Click it and Unblock the Notifications