Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ വിവാഹം ചെയ്ത് കഞ്ചാവ് വിൽപ്പന: അന്തര്‍സംസ്ഥാന വിതരണക്കാരൻ പിടിയിൽ

മഞ്ചേരി: വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ വിവാഹംചെയ്ത് അന്തര്‍സംസ്ഥാന കഞ്ചാവ് മൊത്ത വിതരണ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുകയായിരുന്നു മഞ്ചേരി സ്വദേശിയും, പ്രമുഖ കഞ്ചാവ് വില്‍പനക്കാരനുമായ ഫിറോസ് റഹ്മാന്‍ എന്ന കോശി ഫിറോസ് തൃപ്പൂണിത്തുറയില്‍ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍, വിവിധ കഞ്ചാവു കേസുകളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് വിവരം ലഭിച്ചത്.

മഞ്ചേരി പുല്‍പ്പറ്റ ഷാപ്പിന്‍കുന്ന് കണ്ണിയന്‍ ഫിറോസ് റഹ്മാന്‍ (34) എന്ന കോശി ഫിറോസിനെയാണ് 1.25 കിലോ കഞ്ചാവ് സഹിതം എക്‌സൈസ് സംഘം ഇക്കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കോടതി റിമാന്റ് ചെയ്ത പ്രതി ഇപ്പോള്‍ എറണാംകുളം ജയിലില്‍ കഴിഞ്ഞു വരുന്നു. പച്ചക്കറി മൊത്തവ്യാപാരത്തിന്റെ മറവില്‍ തമിഴ്‌നാട് കമ്പം, തേനി ഭാഗങ്ങളില്‍ നിന്നും കഞ്ചാവ് കടത്തുന്നതായിരുന്നു ഫിറോസിന്റെ രീതി.

ganjacase-155

കമ്പത്തു നിന്നും വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ വിവാഹം കഴിക്കുക വഴി ഫിറോസ് തന്റെ ബിസിനസ് മേഖല വിപുലീകരിക്കുകയായിരുന്നു. ഒന്നര വര്‍ഷം മുമ്പ് മഞ്ചേരി എക്‌സൈസ് സംഘത്തിന്റെ പിടിയിലായ ഫിറോസ് ജാമ്യത്തിലിറങ്ങി തന്റെ പ്രവര്‍ത്തന മേഖല ജില്ലക്ക് പുറത്തേക്ക് മാറ്റിയതായി പൊലീസിന് വിവരം ലഭിച്ചതായി അറിയുന്നു. ഫിറോസിന്റെ ഭാര്യ ഇപ്പോള്‍ ഊട്ടി പോലീസിലാണ് ജോലി ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+