Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴുവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; വിദേശത്തേക്ക് കടന്നു... പ്രതി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ അറസ്റ്റില്‍!!

മലപ്പുറം: എഴുവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിടയാക്കി വിദേശത്തേക്ക് കടന്നിരുന്ന പ്രതിയെ കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. പെരുവള്ളൂര്‍ വെട്ടുതോട് കരിമ്പനക്കല്‍ അബ്ദുല്‍ സലാം (33) മാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പതമായ സംഭവം. അതിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതി വ്യാഴാഴ്ച്ച രാവിലെ ദുബായ് വിമാനത്തില്‍ എത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് തേഞ്ഞിപ്പലം പോലീസെത്തി പിടികൂടുകയായിരുന്നു.

തേഞ്ഞിപ്പലം എസ് ഐ ബിനു തോമസ്, എ എസ് ഐ ഉദയകുമാര്‍, എസ് സി പി ഒ ദിനേശന്‍, സി പി ഒ മാരായ രഹനാസ്, നിഖില്‍, ഷാജി, സദക്കത്തുള്ള എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജറാക്കി. അതേ സമയം കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ക്ക് കഠിനശിക്ഷക്ക് നിയമം ഭേദഗതി ചെയ്തിട്ടും കുററകൃത്യങ്ങള്‍ക്ക് കുറവൊന്നുമില്ല. കേസുകളുടെ കണക്കു വെച്ച് തിരൂര്‍ പോലീസ് സ്‌റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ പരാതി ലഭിക്കുന്നത്.

Abdul Salam

ദിവസേന ഒരു കേസ് എന്ന രീതിയിലാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മുഖേനയാണ് കേസുകള്‍ എത്തുന്നത്.ഇതില്‍ കുറേ കേസുകള്‍ കെട്ടിച്ചമച്ചതായും ആരോപണമുണ്ട്. ആണ്‍ കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനം നടത്തുന്നതായാണ് റജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ അധികവും. വൃദ്ധര്‍ വരെയുള്ളവര്‍ പ്രതികളായ കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പെണ്ണുകാണലും വിവാഹവും നിശ്ചയിച്ച ചെറുപ്പക്കാരും കേസുകളില്‍ പ്രതിയാകുന്നതാണ് പുതിയ വിവരം. ഈ മാസം 20 ന് വിവാഹിതരാവേണ്ട രണ്ട് നവവരന്‍മാരില്‍ ഒരാള്‍ തിരൂര്‍ സബ് ജയിലിലും മറ്റൊരാള്‍ പോലീസ് കസ്റ്റഡിയിലുമുണ്ട്. വാക്കാട് സ്വദേശിയാണ് ജയിലിലുള്ളത്.ഒമ്പതു വയസ്സുള്ള കുട്ടിയെ ഓട്ടോറിക്ഷയില്‍ പീഡിപ്പിച്ച കല്‍പ്പകഞ്ചേരി സ്വദേശിയായ നവവരനെയാണ് ഇന്നലെ തിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്‌തേക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+