വിദേശത്തും നാട്ടിലുമായി ജോലി വാഗ്ദാനം; കെണിയിൽ കുടുങ്ങിയത് നിരവധി പേർ, 3000 രൂപ മുതൽ 50000 രൂപ വരെ നഷ്ടപ്പെട്ടു, പ്രതി മലപ്പുറത്ത് പിടിയിൽ!!
മലപ്പുറം: വിദേശത്തും നാട്ടിലുമായി ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്തുവെന്ന കേസില്‍ ഒരാളെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കരുവാരക്കുണ്ട് പുല്‍വെട്ട പാറമ്മല്‍ ഫിറോസ് ബാബു (35)നെയാണ് എസ് ഐ ബൈജു ഇ ആര്‍, എ എസ് ഐ അമ്മദ് എന്നിവര്‍ അറസ്റ്റ് ചെയ്തത്.
ജോലി വാഗ്ദാനം ചെയ്ത് 3000 മുതല്‍ 50000 രൂപ വരെ തട്ടിയെടുത്തുവെന്നാണ് പരാതി. നിലവില്‍ 20 പേരുടെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതി അറസ്റ്റിലായ വിവരമറിഞ്ഞ് തട്ടിപ്പിനിരയായ കൂടുതല്‍ പേര്‍ പരാതിയുമായി വന്നുകൊണ്ടിരിക്കുന്നതായി പൊലീസ് പറഞ്ഞു.

അഞ്ചു വര്‍ഷത്തോളമായി പ്രതി മഞ്ചേരി ജസീല ജങ്ഷനു സമീപമുള്ള കെട്ടിടത്തില്‍ ആര്‍ വി എം കരിയര്‍ ഗൈഡന്‍സ് സെന്റര്‍ എന്ന പേരില്‍ സ്ഥാപനം നടത്തി വരികയാണ്. ഈ സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് അരങ്ങേറിയത്. മാസങ്ങള്‍ക്കു മുമ്പാണ് സ്ഥാപനത്തിനെതിരെ പരാതി ലഭിച്ചത്. പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ എസ് മധു 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.












Click it and Unblock the Notifications