മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് നൂറ് കണക്കിന് ആളുകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി മുങ്ങി; പ്രതി തൃശൂരിൽ പിടിയിൽ, കുടുങ്ങിയത് മറ്റൊരു കേസിൽ...

  • By Desk
Google Oneindia Malayalam News

മലപ്പുറം: ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് നൂറ് കണക്കിന് ആളുകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ പ്രതിയെ തൃശൂരില്‍വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. നിരവധി സാമ്പത്തക തട്ടിപ്പ് കേസുകളില്‍ പ്രതിയായ ചങ്ങരംകുളം സ്വദേശി ഷൗക്കത്തലിയെയാണ് പോലീസ് അറസ്്റ്റ് ചെയ്തത്.

<strong>മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ കൊല്ലപ്പെട്ട സംഭവം; വയനാട് കലക്ടറേറ്റില്‍ തെളിവെടുപ്പ് നടത്തി, മകന്‍ കൊല്ലപ്പെട്ടതിന്റെ കാരണം വ്യക്തമാക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് ജലീലിന്റെ മാതാവ് ഹലീമ</strong>മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ കൊല്ലപ്പെട്ട സംഭവം; വയനാട് കലക്ടറേറ്റില്‍ തെളിവെടുപ്പ് നടത്തി, മകന്‍ കൊല്ലപ്പെട്ടതിന്റെ കാരണം വ്യക്തമാക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് ജലീലിന്റെ മാതാവ് ഹലീമ

ചങ്ങരംകുളം ആലംകോട് ഗ്രാമപഞ്ചായത്തിന് മുന്‍വശത്തായി മേലേപ്പാട് നിധിയെന്ന സ്ഥാപനം നടത്തി ലോണ്‍ കൊടുക്കാമെന്ന പേരില്‍ നൂറ് കണക്കിന് ആളുകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി മുങ്ങുകയായിരുന്നുവെന്നാണ് പരാതി. ചാലിശ്ശേരി സ്വദേശിയും ചങ്ങരംകുളം കാഞ്ഞിയൂരില്‍ താമസക്കാരനുമായ മേലേപ്പാട്ട് ഷൗക്കത്തലിയാണ് തൃശൂരില്‍ മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായത്.

Shoukathali

ധനകാര്യ സ്ഥാപനത്തിന്റെ മറവില്‍ നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് സ്ഥാപന ഉടമ കൂടിയായ ഷൗക്കത്തലി തൃശൂരില്‍ അറസ്റ്റിലായത്. മേലേപ്പാട്ട് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവിധ സ്ഥാപനങ്ങള്‍ നടത്തിവന്ന ഷൗക്കത്തലി ആയിരക്കണക്കിന് ആളുകളില്‍ നിന്നായി കോടിക്കണക്കിന് രൂപ ഇത്തരത്തില്‍ തട്ടിയെടുത്തതായി വ്യാപക പരാതികള്‍ ഉണ്ടായിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലും മഹാരാഷ്ര്ടയിലെ നാഗ്പൂരിലും ശാഖകള്‍ തുറന്ന സ്ഥാപനം ഇടപാടുകാരുടെ വസ്തുവകകള്‍ വന്‍ തുകക്ക് ബാങ്കുകളില്‍ പണയപ്പെടുത്തിയാണ് പണം തട്ടിയെടുത്തതെന്ന് പറയുന്നു.

ധനകാര്യ സ്ഥാപനത്തിന്റെ മറവില്‍ കോടികള്‍ തട്ടിയെടുത്തെന്ന പരാതിയിലാണ് സ്ഥാപന ഉടമ കൂടിയായ ഷൗക്കത്തലി തൃശൂരില്‍ അറസ്റ്റിലായതെന്നതിനാല്‍ തന്നെ ഇയാള്‍ സമാന രീതിയില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്, ഇയാള്‍ അറസ്റ്റിലായയോടെ പ്രതിക്കെതിരെ ഇനിയും കൂടുതല്‍ പരാതികള്‍ വരാനുള്ള സാധ്യതയും പോലീസ് ചൂണ്ടിക്കാട്ടുന്നു.

Malappuram
English summary
Man arrested for financial fraud case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X