മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒഴിഞ്ഞപറമ്പില്‍ വെച്ച് സിഗറ്റ് വലിപ്പിച്ചു... ബലമായി മദ്യം കുടിപ്പിച്ചു... തുടർന്ന് 13കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തി, പ്രതി പിടിയില്‍!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: മൂന്നാഴ്ച മുമ്പ് വളാഞ്ചേരിക്കടുത്ത 13 വയസ്സുള്ള ആണ്‍കുട്ടിയെ ഒഴിഞ്ഞ പറമ്പില്‍ വെച്ച് നിര്‍ബന്ധിച്ച് സിഗറ്റ് വലിപ്പിച്ചും, ബലമായി മദ്യം കുടിപ്പിച്ചും പ്രകൃതി വിരുദ്ധ ലൈംഗീക പീഢനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍. മങ്കരി കട്ടാച്ചിറ കബീര്‍ എന്ന മാതാ കബീറിനെയാണ്(38) വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം തിരുവനന്തപുരത്തും എറണാകുളത്തും മറ്റും ഒളിവില്‍ പോയ പ്രതിയെതേടി സൈബര്‍ സെല്ലിന്റെ സഹായത്തോടെ വളാറേഞ്ചരി പോലീസ് നടത്തിയിരുന്നു.

<strong>മഹാപ്രളയം നല്‍കുന്നത് പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കേരളവും ഒരുങ്ങണമെന്ന ഓര്‍മ്മപ്പെടുത്തല്‍: കുമ്മനം രാജശേഖരന്‍</strong>മഹാപ്രളയം നല്‍കുന്നത് പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കേരളവും ഒരുങ്ങണമെന്ന ഓര്‍മ്മപ്പെടുത്തല്‍: കുമ്മനം രാജശേഖരന്‍

തുടര്‍ന്ന് പ്രതി തിരിച്ച് പെരിന്തല്‍മണ്ണയിലെ സുഹൃത്തുക്കളെ അന്വേഷിച്ച് പോകുന്ന സമയം പ്രതി പെരിന്തല്‍മണ്ണ ഭാഗത്തുണ്ടെന്ന് രഹസവിവരം ലഭിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷം പ്രതിയെ വളാഞ്ചേരി സിഐ പ്രമോദിന്റ നേതൃത്വത്തിലടങ്ങിയ സംഘം കസ്ഡിയിലെടുത്തത്. പ്രതി ഇടയ്ക്ക് ഫോണ്‍ ഉപയോഗിക്കാതെ സ്വിച്ച് ഓഫ് ചെയ്തത് അന്വേഷണത്തെ ബാധിച്ചിരുന്നു. വളാഞ്ചേരി, കുറ്റിപ്പുറം സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. അഞ്ചിലധികം മണല്‍ കേസുകളിലും പ്രതിയാണ് അറസ്റ്റിലായ കബീര്‍. സമാനമായ കേസുകളും കഞ്ചാവ് കേസിലും ഉള്‍പ്പെട്ടയാളാണ് പ്രതി.

Kabeer

അന്വേഷണ സംഘത്തില്‍ വളാഞ്ചേരി സ്റ്റേഷനിലെ സി.ഐ പ്രമോദ്, എസ്.ഐ ജി കാര്‍ത്തികേയന്‍, എസ് സിപിഒ അബ്ദുറഹ്മാന്‍, സിപിഒമാരായ സുനില്‍ദേവ്,ഹരിപ്രസാദ്,ജോബിന്‍.പ്രയജിത്ത് എന്നിവരാണുണ്ടായിരുന്നത്. കേസിലേക്ക് വേണ്ടി പ്രതിയെ ഇന്നലെ വൈകീട്ട് അറസ്റ്റ് ചെയ്ത ശേഷം ഇന്ന് തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Malappuram
English summary
Man arrested for molesting case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X