മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വന്തമായുള്ളത് ഒന്നരകോടിയോളം വരുന്ന രണ്ട് വീടുകൾ; വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചത് ഗൾഫിൽ ജോലി, പണി മോഷണം, കോടീശ്വരനായ മോഷ്ടാവ് താനൂരിൽ അറസ്റ്റിൽ!

  • By Desk
Google Oneindia Malayalam News

മലപ്പുറം: കോടീശ്വരനായ മോഷ്ടാവ് മലപ്പുറം താനൂര്‍ കാട്ടിലങ്ങാടിയില്‍ അറസ്റ്റില്‍. കാട്ടിലങ്ങാടിയില്‍ മോഷണക്കേസില്‍ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ച പ്രതിയുടെ പേരിലുള്ളത് ഒന്നരക്കോടി വീതം വിലവരുന്ന രണ്ട് ആഡംബര വീടുകളാണ്. കാട്ടിലങ്ങാടിയില്‍ വിവിധ വീടുകളില്‍ നിന്നായി 13 പവനും 6000 രൂപയും മോഷ്ടിച്ച കേസിലെ പ്രതിയെ നാട്ടുകാരാണ് അന്വേഷിച്ച് പിടികൂടി പൊലീസിലേല്‍പ്പിച്ചത്.

<strong>കശ്മീരിനെ തൊട്ട് കളിക്കണ്ട! നുണ പറഞ്ഞ ട്രംപ് ഊരാക്കുടുക്കില്‍; ന്യായീകരിച്ച് വശംകെട്ട് അമേരിക്ക... </strong>കശ്മീരിനെ തൊട്ട് കളിക്കണ്ട! നുണ പറഞ്ഞ ട്രംപ് ഊരാക്കുടുക്കില്‍; ന്യായീകരിച്ച് വശംകെട്ട് അമേരിക്ക...

പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി എഴുവന്‍ഞ്ചിറ ചക്കിങ്ങല്‍ത്തൊടി നൗഷാദാണ്(40) പിടിയിലായത്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ചെര്‍പ്പുളശ്ശേരിയിലാണ് പ്രതിയുടെ പേരിലായി രണ്ട് ആഡംബരവീടുകളുള്ളത്. ഗള്‍ഫിലാണെന്നാണ് നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത്. ആറുമാസത്തിലൊരിക്കല്‍ വിലകൂടിയ വസ്തുക്കളുമായി നാട്ടിലെത്തും.

Naushad

പട്ടാമ്പി, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളിലായി 10ഓളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. എന്നാല്‍ തെളിവില്ലാത്തതിനാല്‍ പല കേസുകളിലും വെറുതെ വിട്ടു. താനൂര്‍ കാട്ടിലങ്ങാടിയില്‍ മോഷണം പതിവായതിനെ തുടര്‍ന്ന് പ്രദേശത്തെ യുവാക്കള്‍ മോഷ്ടാവിനെ പിടികൂടണമെന്ന വാശിയോടെ രാത്രിയില്‍ കാവലിരുന്നിരുന്നു. കഴിഞ്ഞയാഴ്ച പ്രദേശത്തുള്ള മറ്റൊരു വീട്ടില്‍ മോഷണശ്രമത്തിനിടെ ശബ്ദം കേട്ട് വീട്ടുകാര്‍ ബഹളം വച്ചപ്പോള്‍ ഓടിയ മോഷ്ടാവിനെ യുവാക്കള്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല.

മോഷ്ടാവിന്റെ രൂപം വച്ച് റെയില്‍വേ സേ്റ്റഷനില്‍ അന്വേഷിച്ചപ്പോള്‍ സമാനശരീരപ്രകൃതിയുള്ള ഒരാള്‍ ചിലദിവസങ്ങളില്‍ രാത്രി 12ന് മംഗലാപുരത്ത് നിന്നെത്തുന്ന മലബാര്‍ എക്‌സ്പ്രസില്‍ സേ്റ്റഷനിലിറങ്ങുന്നതായി വിവരം കിട്ടി. പിന്നിട് മലബാര്‍ എക്‌സ്പ്രസ് കേന്ദ്രീകരിച്ചായി അന്വേഷണം. ഞായറാഴ്ച്ച രാത്രി കോഴിക്കോട് നിന്നും മലബാര്‍ എക്‌സ്പ്രസില്‍ കയറിയ യുവാക്കള്‍ കള്ളനെ കണ്ടെത്തുകയും പിന്തുടരുകയും ചെയ്തു.

ഇയാള്‍ താനൂരിലിറങ്ങിയപ്പോള്‍ പിടികൂടി പൊലീസിലറിയിച്ചു. കസ്റ്റഡിയിലെടുക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. പിടികൂടുമ്പോള്‍ കൈവശമുള്ള ബാഗില്‍ സ്‌ക്രൂഡ്രൈവര്‍, കമ്പിപ്പാര, കട്ടിംഗ് മെഷീന്‍, മുഖംമൂടി, കൈയുറ, ഗ്ലൗസ് എന്നിവയുണ്ടായിരുന്നു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Malappuram
English summary
Man arrested for theft case in Thanur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X