വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ശേഷം നാലു ലക്ഷം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍
മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ശേഷം വിവിധ തവണകളിലായി നാലു ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി പള്ളപ്രം സ്വദേശി ചിറക്കല്‍ വളപ്പില്‍ ഹസീബ്(30)നെയാണ് പൊന്നാനി സി.ഐ. സണ്ണി ചാക്കോയുടെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2017-ല്‍ പരിചയപ്പെട്ട യുവതിയോട് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കുകയും, തുടര്‍ന്ന് പലപ്പോഴായി പണം വാങ്ങുകയും, പാലക്കാട് കൊണ്ടുപോയിശാരീരികമായി പീഡിപ്പിച്ചെന്നുമാണ് പരാതി.
അറസ്റ്റിലായ പ്രതിയെ പൊന്നാനി കോടതി റിമാന്റ് ചെയ്തു. പ്രതിയെ വിവിധ തവണ പീഡിപ്പിച്ചതായി പറയുന്നു. വിവിധ ആവശ്യങ്ങള്‍ക്കാണെന്ന് പറഞ്ഞാണ് യുവാവ് പണം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് യുവാവിന്റെ പെരുമാറ്റത്തില്‍ മാറ്റം വന്നതോടെയാണ് പരാതിയുമായി രംഗത്തുവരാന്‍ കാരണമെന്നാണ് യുവതി പറയുന്നത്.

മലപ്പുറം നിലമ്പൂരില്‍ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരായാക്കിയ കേസിലെ പ്രതിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശൂര്‍ പളളംപളളിക്കല്‍ നായാട്ടുവളപ്പില്‍ അബ്ദുല്‍ റഹിമാണ് പിടിയിലായത്. നിലമ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി അബ്ദുല്‍റഹീം ഫെയ്‌സ്ബുക്ക് വഴി ബന്ധം സ്ഥാപിച്ച് പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പരാതി.
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച മറ്റൊരു കേസില്‍ കോഴിക്കോട് സ്വകാര്യ ടയര്‍ കമ്പനി ജീവനക്കാരനും പാലക്കാട് സ്വദേശിയുമായ സി. കാര്‍ത്തിക് (32) അറസ്റ്റിലായിരുന്നു. പട്ടിക വര്‍ഗത്തില്‍പ്പെട്ട ആലുവ സ്വദേശി (30) കാലടി സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഒരേ കമ്പനിയില്‍ വിവിധ ബ്രാഞ്ചുകളിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ഡിസംബര്‍ 23 ന് യുവതിയുമായി മൂന്നാറിലെത്തി വിവിധ ലോഡ്ജുകളില്‍ മുറിയെടുത്ത് പീഡിപ്പിച്ചുവെന്നാണ് പരാതി.
കാലടി പോലീസിനു ലഭിച്ച പരാതി മൂന്നാര്‍ പോലീസിനു കൈമാറിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിനെ പാലക്കാട്ടെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നാര്‍ എസ്‌ഐ മോഹനന്‍, സിപിഒ മനു എന്നിവരുള്‍പ്പെട്ട സംഘമാണു പ്രതിയെ പിടികൂടിയത്. കാര്‍ത്തിക്കിനെ ദേവികുളം കോടതി റിമാന്‍ഡ് ചെയ്തു












Click it and Unblock the Notifications