മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇറിഡിയം എന്ന ലോഹം വില്പനയ്ക്ക് എന്ന വ്യാജേന തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍, അറസ്റ്റിലായത് കോഴിക്കോട് അത്തോളി സ്വദേശി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഇറിഡിയം എന്ന ലോഹം വില്പനയ്ക്ക് എന്ന വ്യാജേന ആളുകളെ പറ്റിക്കുന്ന ആള്‍ പിടിയില്‍ പൂക്കോട്ടുംപാടം സ്റ്റേഷന്‍ പരിധിയിലും കേരളത്തിന്റെ അങ്ങോളമിങ്ങോളം ഉള്ള ആളുകളുടെ കയ്യില്‍ നിന്നും ലക്ഷക്കണക്കിന് രൂപ പറ്റിച്ച കോഴിക്കോട് അത്തോളി സ്വദേശി ഗംഗാധരന്‍ നായരെ ആണ് പൂക്കോട്ടുംപാടം പോലീസ് കോഴിക്കോട് വെച്ച് അറസ്റ്റ് ചെയ്തത്, യാള്‍ക്കെതിരെ അത്തോളി പോലീസ് സ്റ്റേഷനില്‍ മൂന്നോളം വാറണ്ടുകള്‍ നിലവിലുണ്ട് പ്രതിയെ അറസ്റ്റു ചെയ്തറിഞ്ഞ് നിരവധി പേര്‍ സ്റ്റേഷനില്‍ എത്തുന്നുണ്ട്. പൂക്കോട്ടുംപാടം എസ് ഐ പി വിഷ്ണുവിന്റെ നിര്‍ദേശ പ്രകാരം അഡീഷണല്‍ എസ് ഐ ജോര്‍ജ്ജ് ചെറിയാന്‍, സീനിയര്‍ സി പി ഓ എ ജാഫര്‍, റസീന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്


അതേ സമയം വിവിധ രീതികളിലുള്ള ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഹവാലയുമടക്കം നിരവധി കേസുകളില്‍ ഉള്‍പ്പെട്ട നൈജീരിയ സ്വദേശിയെ ഡല്‍ഹിയില്‍ വെച്ച് മഞ്ചേരി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നൈജീരിയ ഒഗൂണ്‍ സ്റ്റേറ്റ് ഒച്ചുബ കിങ്സ്ലി ഉഗോണ്ണ എന്ന കിങ്സ്റ്റണ്‍ ഡുബെ (35) യെയാണ് പോലീസ് സൈബര്‍ ഫോറന്‍സിക് ടീം നടത്തുന്ന ഓപ്പറേഷനിലൂടെയാണ് പ്രതി പിടിയിലായത്.

gangadharannairfraud

ലക്ഷക്കണക്കിന് രൂപയുടെ സമ്മാനമടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് എസ് എം എസ് സന്ദേശം അയക്കുകയും സമ്മാനത്തുക ലഭിക്കുന്നതിനായി സെക്യൂരിറ്റി, ഇന്‍ഷുറന്‍സ് തുടങ്ങിയ ആവശ്യങ്ങള്‍ക്കെന്ന് വിശ്വസിപ്പിച്ച് പല അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിക്കുക, രാജ്യത്തിനകത്തും പുറത്തും വിവിധ ജോലികള്‍ വാഗ്ദാനം നല്‍കി ഓണ്‍ലൈനില്‍ പരസ്യം നല്‍കുകയും ബന്ധപ്പെടുന്നവരോട് പ്രൊസസിങ്ങ്, ക്ലിയറന്‍സ് എന്നിങ്ങനെ പറഞ്ഞ് പണം നിക്ഷേപിപ്പിക്കുക, വിദേശ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും ഫോട്ടോകള്‍ ഉപയോഗിച്ച് വിദേശികളുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് പ്രൊഫൈലുകള്‍ സൃഷ്ടിച്ച് മറ്റുള്ളവരുടെ ഫേസ്ബുക്കിലേക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് വ്യാജ സൗഹൃദവും പ്രണയവും സ്ഥാപിച്ചെടുക്കുകയും ഇതില്‍ വീഴുന്ന ആളുകളെ കാണാന്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ പിടിച്ചുവെച്ചിരിക്കുന്നുവെന്ന് പറഞ്ഞും രക്ഷപ്പെടാന്‍ സഹായം അഭ്യര്‍ത്ഥിച്ചും അതിനായി പല പേരില്‍ പല അക്കൌണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിക്കുക,

ആപ്പിള്‍ ഐ പാഡ്, ലാപ്‌ടോപ്, പ്രോട്ടീന്‍ പൗഡര്‍, വജ്രാഭരണങ്ങള്‍ തുടങ്ങി വിവിധ സാധനങ്ങള്‍ കുറഞ്ഞവിലക്ക് ലഭ്യമെന്ന് ഇന്റര്‍ നെറ്റില്‍ പരസ്യം ചെയ്ത് അതിനായി ബന്ധപ്പെടുന്നവരെ പല അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിപ്പിച്ച് പണം കൈക്കലാക്കുക, പല കാര്യങ്ങളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ഹോള്‍ഡര്‍മാരെ ഫോണില്‍ വിളിച്ച് എ ടി എം കാര്‍ഡ് നമ്പര്‍, വണ്‍ ടൈം പാസ്‌വേഡ് എന്നിവ ചോദിച്ച് വാങ്ങി അതുപയോഗിച്ച് പണം തട്ടുക, വിവിധ ഓണ്‍ലൈന്‍ പരസ്യ വെബ്‌സൈറ്റുകള്‍ നിരന്തരം നിരീക്ഷിക്കുന്ന പ്രതികള്‍ വിവിധ സാധനങ്ങള്‍ വാങ്ങാനെന്ന മട്ടില്‍ വ്യാജമായി തയ്യാറാക്കിയ നമ്പറുകള്‍ ഉപയോഗിച്ച് വാട്ട്‌സാപ്പ് മുതലായ മെസേജിംഗ് ആപ്ലിക്കേഷനിലൂടെ ആളുകളെ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തല്‍, ആളുകളുടെ വിലാസങ്ങള്‍ സംഘടിപ്പിച്ച് ആഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍, തുടങ്ങി വിവിധ വസ്തുക്കളാണെന്ന വ്യാജേന വി പി പി മുഖേന സാധനങ്ങള്‍ അയക്കുകയും 2000 രൂപ മുതല്‍ 4000 രൂപ വരെ ചാര്‍ജ് കൈക്കലാക്കുക, കടലാസ് ഡോളറാക്കുന്ന രാസലായനി വില്പന തുടങ്ങി വ്യാജ വെബ്‌സൈറ്റുകളുണ്ടാക്കിയും ഹാക്കിംഗിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനുകളും സിം സ്വാപ്പിംങ്ങും എടിഎം ക്ലോണിംഗും മുതലായ വിവിധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ഇപ്പോള്‍ അറസ്റ്റിലായത്.

Malappuram
English summary
man arrested in chemical fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X