Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതര സംസ്ഥാനങ്ങളില്‍നിന്നും ആഡംബര കാറില്‍ കഞ്ചാവ് കടത്തവേ യുവാവ് അറസറ്റില്‍, പിടിയിലായത്് നിരവധി കവര്‍ച്ചാ കേസുകളിലും ലഹരിക്കടത്തു കേസുകളിലേയും പ്രതി

മലപ്പുറം: ഇതര സംസ്ഥാനങ്ങളില്‍നിന്നും ആഡംബര കാറില്‍ കഞ്ചാവുകടത്തവേ അന്തര്‍സംസ്ഥാന ലഹരി മാഫിയാസംഘത്തിലെ പ്രധാനിയെ പെരിന്തല്‍മണ്ണയില്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ ചെത്തല്ലൂര്‍ സ്വദേശി ആനക്കുഴി ബാബുരാജ്(27) ആണ് ആറു കിലോ കഞ്ചാവുമായി പിടിയിലായത് . നിരവധി കവര്‍ച്ചാ കേസുകളിലും ലഹരിക്കടത്തു കേസുകളിലും പ്രതിയാണിയാള്‍. പെരിന്തല്‍മണ്ണ ജൂബിലി റോഡ് ബൈപ്പാസ് ജംഗ്ഷന് സമീപംവച്ചാണ് പ്രതിയെ അറസ്റ്റുചെയ്തത്.

അന്യസംസ്ഥാനങ്ങളില്‍ നിന്നും ആഡംബര കാറുകളിലും മറ്റും കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം കഞ്ചാവുകേസിലെ പ്രതിയെ അറസ്റ്റുചെയ്യാന്‍ പോയ അരീക്കോട് എസ്.ഐക്ക് കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് ലഹരി മാഫിയാ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശിച്ചിരുന്നു.പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലായി നിരവധി കവര്‍ച്ചാ കേസുകളിലും കഞ്ചാവു കേസുകളിലും ബാബുരാജ് പ്രതിയാണ്.

ganjaleaves-

കഴിഞ്ഞ മാസം കോങ്ങാട് പൊലീസ് സേ്റ്റഷന്‍ പരിധിയില്‍ കുന്നപ്പളളിക്കാവിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. അന്ന് രക്ഷപ്പെട്ട ബാബുരാജ് തമിഴ്‌നാട്ടില്‍ കോയമ്പത്തൂര്‍, ഉക്കടം ഭാഗങ്ങളില്‍ ഒളിവില്‍ താമസിച്ച ശേഷം പെരിന്തല്‍മണ്ണയിലെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി കെ.എ.സുരേഷ്ബാബു, സി.ഐ വി.ബാബുരാജ്, എസ്.ഐ കെ.മഞ്ജിത്ത്‌ലാല്‍, ജില്ലാ ആന്റി നര്‍കോട്ടിക്ക് ടീമിലെ സി.പി.മുരളി, എന്‍.ടി.കൃഷ്ണകുമാര്‍, മനോജ്കുമാര്‍, സുകുമാരന്‍, ബിപിന്‍, ജയന്‍, ഫൈസല്‍, ടി.ശ്രീകുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

അതേ സമയം തിരൂര്‍ പൂക്കയില്‍ നിന്നും വില്‍പ്പനക്കായി എത്തിച്ച അറുുപത്തി അഞ്ച് പൊതികഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. താനാളൂര്‍ മുച്ചിക്കല്‍ സ്വദേശി കുന്നനത്ത് വീട്ടില്‍ ബബീഷ് ( 32)യാണ്. പൂക്കയില്‍ സബ്‌സറ്റേഷനു സമീപം വെച്ച് പിടികൂടിയത്. താനൂര്‍, തിരൂര്‍ ഭാഗങ്ങളിലെ വിദ്യാലയങ്ങള്‍ കേന്ദ്രികരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന പ്രധാനിയാണ്. നേരത്തെയും കഞ്ചാവ് കേസില്‍ പ്രതിയായിട്ടുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനുകുമാറിനൊപ്പം പ്രിവന്റീവ് ഓഫീസര്‍മാരായ ഫസല്‍ റഹ്മാന്‍, ബാബുരാജ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദാലി, ധനേഷ്, ദിദിന്‍, സരിത എന്നിവരും എന്നിവരും ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+