Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട 16 കാരിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മലപ്പുറം: ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട 16 കാരിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ മുള്ളൂര്‍ക്കര കാഞ്ഞിരക്കുഴി അനഫി(21) യെയാണ് പെരിന്തല്‍മണ്ണ പോലീസ് പോക്‌സോ വകുപ്പുകളും ചേര്‍ത്ത് അറസ്റ്റുചെയ്തത്. പെരിന്തല്‍മണ്ണ സ്വദേശിനിയായ പെണ്‍കുട്ടി എട്ടുമാസത്തോളമായി യുവാവുമായി പരിചയത്തിലായിരുന്നു.

14-ന് കൂട്ടുകാരിയുടെ മാതാവിന് സുഖമില്ലാത്തതിനാല്‍ രക്തം കൊടുക്കണമെന്ന് അനഫി പറഞ്ഞു. 15-ന് രാവിലെ 7.45-ന് ചെറുകരയിലെത്തി തീവണ്ടിയില്‍ വാടാനാംകുര്‍ശിയില്‍ ഇറങ്ങി. രണ്ടുപേരും കൂടി ബൈക്കില്‍ വാല്‍പ്പറയിലെത്തി ലോഡ്ജില്‍ മുറിയെടുക്കുകയും ഇവിടെ വെച്ച് ലൈംഗീക ബന്ധത്തിലേര്‍പ്പെടുകയും തിരികെയെത്തുകയും ചെയ്തു. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. ഇതിനിടെ പെണ്‍കുട്ടിയെ വീട്ടുകാര്‍ തന്നെ സേ്റ്റഷനിലെത്തിച്ചു. തുടര്‍ന്ന് മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം അറിയുന്നത്.

anafi-156

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പലദിവസങ്ങളിലായി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിയുടെ മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചതായും കണ്ടെത്തി. ഇതേ തുടര്‍ന്നാണ് കൊളത്തൂര്‍ എസ്.ഐ ആര്‍. മധു, പെരിന്തല്‍മണ്ണ എസ്.ഐ. മഞ്ജിത്ത് ലാല്‍, വനിതാ സി.പി.ഒ. ജയമണി എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ അറസ്റ്റുചെയ്തത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+