Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് വീട്ടില്‍ ഉറങ്ങിക്കിടന്ന 59കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസ്: പ്രതി പിടിയില്‍

മലപ്പുറം: ഉറങ്ങിക്കിടക്കുകയായിരുന്ന അമ്പത്തൊമ്പതുകാരിയായ വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിയെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ സൗത്ത് അന്നാരയിലെ പുളിക്കുന്നത്ത് വീട്ടില്‍ അര്‍ജുന്‍ ശങ്കര്‍ (33) ആണ് അറസ്റ്റിലായത്. അഞ്ചുമാസം മുമ്പ് 59വയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഗംചെയ്ത കേസിലെ പ്രതിയെ പോലീസ് തന്ത്രപരമായാണ് പിടികൂടിയത്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് പ്രതിയെ തിരൂര്‍ പോലീസ് വളരെ തന്ത്രപരമായാണ് പിടികൂടിയത്. പരാതിക്കാരിയുടെ ഭര്‍ത്താവ് പത്രംവാങ്ങുന്നതിനായി രാവിലെ പുറത്തുപോയപ്പോഴാണ് പീഡനം നടന്നത്,

ഇക്കഴിഞ്ഞ ഫെബ്രവരി 10 നായിരുന്നു സംഭവം. വീട്ടമ്മയുടെ ഭര്‍ത്താവ് പുറത്തു പോയ സമയം പുലര്‍ച്ചെ അഞ്ചരയോടെ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ വായ പൊത്തി കീഴ്‌പ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സംഭവത്തിനു ശേഷം ഗുരുവായൂര്‍, ചാവക്കാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം ചാവക്കാട് തൃശൂര്‍ റോഡിലെ സല്‍ക്കാര ബീര്‍ പാര്‍ലറില്‍ വ്യാജ മേല്‍വിലാസത്തില്‍ ജോലിക്ക് കയറി. തിരൂര്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ലുക്കൗട്ട് നോട്ടീസു പ്രസിദ്ധീകരിച്ചതറിഞ്ഞ പ്രതി ബീര്‍ പാര്‍ലറില്‍ നിന്നും മുങ്ങി പൊള്ളാച്ചിയിലും പഴനിയിലുമായി ഒളിവില്‍ കഴിഞ്ഞു.ഇതിനിടെ പ്രതി ട്രെയിനില്‍ നാട്ടിലേക്ക് വരുന്നതായ രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ റെയില്‍വെ സേ്റ്റഷനില്‍ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.തിരൂര്‍ ഡി.വൈ.എസ്.പി.ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ഫര്‍ഷാദ്, എസ്.ഐ.അബ്ദുള്‍ ജലീല്‍ എ.എസ്.ഐ.മാരായ പ്രമോദ്, സി.പി.ഇഖ്ബാല്‍, മധുസൂതന്‍ തുടങ്ങിയവര്‍ അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കി.

rapeaccused-

പ്രതി തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴി വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒളിഞ്ഞിരുന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി നാട്ടില്‍വന്നുപോകാറുണ്ടെന്ന ചെറിയ വിവരങ്ങളും നേരത്തെ പോലീസിന് ലഭിച്ചിരുന്നു.ഇതിനെ തുടര്‍ന്നു പ്രതിയുമായി ബന്ധപ്പെട്ടവരെയെല്ലാം പോലീസ് ചോദ്യംചെയ്യുകയും എന്തെങ്കിലും വിവരം അറിഞ്ഞാല്‍ പോലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭ്യമായാല്‍ വിളിക്കാനുള്ള ഫോണ്‍ നമ്പറും പോലീസ് പ്രതിയെ കാണാനിടയുളള ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്നു പ്രതി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു പോലീസ് രഹസ്യമായി തിരൂര്‍ സ്റ്റേഷനില്‍ എത്തിയത്, തുടര്‍ന്നു പ്രതിയെ തിരിച്ചറിയാന്‍ ലഭിച്ച അടയാകളുമായി ബന്ധപ്പെട്ടു ഒളിഞ്ഞിരുന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്നു 56കാരിയും ഭര്‍ത്താവും നേരിട്ടെത്തിയാണു പരാതി നല്‍കിയിരുന്നത്. ഇവരുടെ പരാതിയെ തുടര്‍ന്നു പ്രതിയുടെ തിരൂര്‍ അന്നാര പുളിക്കുന്നത്ത് വീട്ടില്‍ പോലീസ് എത്തിയെങ്കിലും പ്രതി സ്ഥലം വിട്ടിരുന്നു. പിന്നീടു നടത്തിയ അന്വേഷണത്തിലാണ് ചാവക്കാട്, പഴനി, പാലക്കാട് എന്നിവിടങ്ങളില്‍ എത്തിയതായി വിവരം ലഭിച്ചത്.

ഇതെ തുടര്‍ന്നു ഈ മൂന്നിടങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിച്ചു. ഇതിന്റെ ഭാഗമായാണ് അന്വേഷണ സംഘം മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞത്. എന്നാല്‍ ചാവക്കാട്, പഴനി, പാലക്കാട് എന്നിവിടങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ എത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടിരുന്നു. പിന്നീടാണു നാട്ടുകാരേയും ബന്ധുക്കളേയും പോലീസ് കൂടുതല്‍ ചോദ്യം ചെയ്തത്. ഇതെ തുടര്‍ന്നു ലഭ്യമായ രഹസ്യവിവരത്തെ തുടര്‍ന്നു പ്രതിയെ പിടികൂടാന്‍ സാധിച്ചതെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+