മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ത്രീകളെ അസഭ്യം പറഞ്ഞ പ്രതി പിടിയില്‍: സ്ത്രീയെ അസഭ്യം പറഞ്ഞ കേസില്‍ യുവാവ് അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: സ്ത്രീയെ അസഭ്യം പറഞ്ഞ കേസിലെ വാറന്റില്‍ തേഞ്ഞിപ്പലം പുത്തൂര്‍ പള്ളിക്കലിലെ പുതിയ വീട്ടില്‍ ഇബ്രാഹിമിനെ(40)യാണ് തേഞ്ഞിപ്പലം എസ് ഐ ബിനു തോമസ് അറസ്റ്റ് ചെയ്തു. കെ എസ് ഇ ബി അസി.എന്‍ഞ്ചിനീയര്‍ അടക്കം നിരവധി പേരെ അസഭ്യം പറഞ്ഞുവെന്നതിന് ഇയാള്‍ക്കെതിരെ തേഞ്ഞിപ്പലം, കരിപ്പൂര്‍ പോലീസ് സേ്റ്റഷനുകളിലായി എട്ട് കേസുകളുണ്ട്.

<strong>ആരോഗ്യ മേഖലയ്ക്ക് പുതുജീവന്‍; ഉച്ചയ്ക്ക് ശേഷവും ഒപി, ആരോഗ്യ രക്ഷാ പദ്ധതിയും ആരോഗ്യ സേനയും</strong>ആരോഗ്യ മേഖലയ്ക്ക് പുതുജീവന്‍; ഉച്ചയ്ക്ക് ശേഷവും ഒപി, ആരോഗ്യ രക്ഷാ പദ്ധതിയും ആരോഗ്യ സേനയും

സ്ത്രീയുടെ പരാതിയില്‍ നേരെത്തെ അറസ്റ്റിലായ ഇദ്ദേഹത്തിന് മഞ്ചേരി സെഷന്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് അതെ സ്ത്രീയെ തന്നെ അസഭ്യം പറഞ്ഞതില്‍ പോലീസിന്റെ റിപ്പോര്‍ട്ടില്‍ കോടതി ജാമ്യം റദ്ദാക്കി. ഇയാള്‍ കോടതിയില്‍ ഹാജറാകാത്തതിനെ തുടര്‍ന്നാണ് വാറണ്ടായത്. വാറണ്ടില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലിസിന്റെ കൃത്യ നിര്‍വഹണത്തിന് തടസ്സം നില്‍ക്കുകയും പൊലിസിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിനുള്‍പ്പെടെയാണ് പൊലിസ് ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.

ibrahim-1

സ്ത്രീകളെ അസഭ്യം പറയല്‍ പതിവാക്കിയ പ്രതിക്കെതിരെ പലരും പരാതി പറയാന്‍ മടിച്ചതാണു നടപടി വൈകിപ്പിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. മുമ്പു പരാതിപ്പെട്ട യുവതി വീണ്ടും പരാതി നല്‍കിയതിനാലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. കെ എസ് ഇ ബി അസി.എന്‍ഞ്ചിനീയര്‍ അടക്കം നിരവധി പേരെ അസഭ്യം പറഞ്ഞുവെന്നതിന് ഇയാള്‍ക്കെതിരെ തേഞ്ഞിപ്പലം, കരിപ്പൂര്‍ പോലീസ് സേ്റ്റഷനുകളിലായി എട്ട് കേസുകളുള്ളതിനാല്‍ ഇവയും പോലീസ് പരിശോധിക്കുന്നുണ്ട്.

Malappuram
English summary
man arrested in molestation charges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X