മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട് കൊലപ്പെടുത്തി മുങ്ങി: ബൈക്ക് യാത്രികന്‍ പിടിയില്‍, സംഭവം മലപ്പുറത്ത്

  • By Desk
Google Oneindia Malayalam News

മലപ്പുറം: കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ട് കൊലപ്പെടുത്തി മുങ്ങിയ ബൈക്ക് യാത്രക്കാരനായ യുവാവ് പിടിയില്‍. കാല്‍നട യാത്രക്കാരന്‍ അജ്ഞാത വാഹനമിടിച്ചു മരിച്ച സംഭവത്തിലാണ് ബൈക്ക് യാത്രികനായ അച്ചനമ്പലം സ്വദേശി പുള്ളാട്ട് നവാസിനെ (24 ) പോലീസ് അറസ്റ്റ് ചെയ്തത്.

<strong>അരക്കോടി കൈപ്പറ്റിയ യൂത്ത് ലീഗുകാര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഐഎന്‍എല്‍; എംഎല്‍എമാരെ രക്ഷിക്കാനുള്ള നീക്കമെന്ന് യൂത്ത്‌ലീഗ്</strong>അരക്കോടി കൈപ്പറ്റിയ യൂത്ത് ലീഗുകാര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഐഎന്‍എല്‍; എംഎല്‍എമാരെ രക്ഷിക്കാനുള്ള നീക്കമെന്ന് യൂത്ത്‌ലീഗ്

ബൈക്കിടിച്ച് തെറിപ്പിച്ചു

ബൈക്കിടിച്ച് തെറിപ്പിച്ചു

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കുറ്റൂര്‍ പാക്കടപുറായ പരേതനായ പാലമഠത്തില്‍ പുതുപ്പറമ്പില്‍ അഹമ്മദ് കുട്ടി ഹാജിയുടെ മകന്‍ അഹമ്മദ് ബഷീര്‍(61) നെ എയര്‍പോര്‍ട്ട് റോഡില്‍ കൊളപ്പുറത്തിനും എ. ആര്‍. നഗറിനുമിടയില്‍ വെച്ച് വാഹനം ഇടിച്ചു തെറിപ്പിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഉടനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയില്‍ പ്രവേശിപ്പിച്ച ബഷീര്‍ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ മരണപ്പെടുകയായിരുന്നു..

 പോലീസ് അന്വേഷണം

പോലീസ് അന്വേഷണം

എന്നാല്‍ ഇടിച്ചിട്ട വാഹനം ഏതെന്നു അറിഞ്ഞിരുന്നില്ലെങ്കിലും തൊട്ടടുത്തായി കാണപ്പെട്ട ഒരു ബൈക്കിനെ ചുറ്റിപ്പറ്റി നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് തിരൂരങ്ങാടി പോലീസ് നടത്തിയ അന്വേഷണത്തില്‍ അച്ചനമ്പലം സ്വദേശി നവാസ് ഓടിച്ചിരുന്ന ബൈക്കാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതെന്നും ബഷീറിനെ ഇടിച്ചു തെറിപ്പിച്ചത് ഇതേ വാഹനമാണെന്നും പോലീസ് കണ്ടെത്തി. തിരുരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്ത നവാസിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിട്ടുണ്ട്.

ജോലിക്കിടെ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ജോലിക്കിടെ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ജോലിക്കിടെ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിഞ്ചാപ്പാടി പൊരുന്നാംപറമ്പിലെ ചീരേങ്ങല്‍ കുഞ്ഞാലന്റ മകന്‍ മുഹമ്മദ് ഫൈസല്‍(34) ആണ് മരിച്ചത്. ആറു മാസം മുമ്പ് ജോലി സ്ഥലത്ത് വെച്ച് വീണ് നട്ടല്ലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന ഫൈസല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരിച്ചത്. നാട്ടുകാരുടെ നേതൃത്വത്തില്‍ സഹായ സമിതി രൂപീകരിച്ച് പതിനഞ്ച് ലക്ഷം രൂപയോളം പിരിവെടുത്ത് വിദഗ്ദ്ധ ചികിത്സ നല്‍കിയിരുന്നു. കരിഞ്ചാപ്പാടി ജുമാമസ്ജിദില്‍ കബറടക്കി. മാതാവ്: കദീജ. ഭാര്യ: ഹസീന. മക്കള്‍: മുഹമ്മദ് ഹര്‍ഷദ്, ഹര്‍ഷിദ. സഹോദരങ്ങള്‍: അക്ബര്‍ അലി, ഫൗസിയ.

Malappuram
English summary
man arrested in murder case in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X