Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോയില്‍ വെച്ച് പീഡിപ്പിച്ച പ്രതി പോക്‌സോ കേസില്‍ അറസ്റ്റില്‍

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍വെച്ച് പീഡിപ്പിച്ച പ്രതി പൂക്കോട്ടുംപാടം പോലീസിന്റെ പിടിയില്‍. കരുളായി വലമ്പുറം കക്കോട് കുളങ്ങര അബ്ദുള്‍ ജലീല്‍ എന്ന കുട്ടിപ്പ (43)യാണ് പോക്‌സോകേസില്‍ പൂക്കോട്ടുംപാടം പോലീസിന്റെ പിടിയിലായത്. ഡിസംബര്‍ അഞ്ചിനാണ് ഓട്ടോയില്‍ വെച്ച് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്നാണ് പരാതി. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സ്വന്തം ബന്ധുക്കള്‍ അടക്കമുള്ളവര്‍ പീഡനത്തിനിരയാക്കിയ കേസുകള്‍ ജില്ലയില്‍ വര്‍ധിച്ചുവരികയാണ്.

മഞ്ചേരി കോടതിയില്‍തന്നെ ഇത്തരത്തിലുള്ള നിരവധികേസുകളുണ്ട്. പതിനാറുകാരിയായ വിദ്യാര്‍ഥിനി ഗര്‍ഭിണിയായ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത പിതാവിനെ കോടതി കഴിഞ്ഞ ദിവസമാണ് റിമാന്റ് ചെയ്തത്. കരുവാരക്കുണ്ട് പുത്തനഴി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് ഗര്‍ഭിണിയായത്. വാഫിയ കോഴ്സിന് പഠിക്കുന്ന കുട്ടി അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് പീഡനം നടന്നത്. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാവ് ലാബില്‍ കൊണ്ടു പോയി പരിശോധിക്കുകയായിരുന്നു. ഗര്‍ഭിണിയാണെന്ന് മനസ്സിലായതിനെ തുടര്‍ന്ന് മഞ്ചേരി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരായി പരാതി നല്‍കുകയായിരുന്നു. മാതാവ് ജോലിക്ക് പോയ സമയം പിതാവ് കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിനെ തുടര്‍ന്ന് മകള്‍ ഗര്‍ഭിണിയായി എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കരുവാരക്കുണ്ട് പൊലീസാണ് പോക്സോ വകുപ്പ് ചാര്‍ത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്)യില്‍ ഹാജരാക്കിയ പ്രതിയെ ജഡ്ജി എ വി നാരായണന്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയായിരുന്നു.

abduljaleel-1

പ്രണയം നടിച്ചു പതിമൂന്നുകാരിയായ വിദ്യാര്‍ത്ഥിനിയെ കാറില്‍ കൊണ്ടു പോയി പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായ യുവാവിനെയും കഴിഞ്ഞ ദിവസം മഞ്ചേരി കോടതി റിമാന്റ് ചെയ്തു. എളങ്കൂര്‍ ചെറുവെട്ടി സ്വദേശി ഫര്‍ഹാന്‍ (22)നെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. ഇക്കഴിഞ്ഞ ദിവസം പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഞ്ചേരി എസ് ഐ ജലീല്‍ കറുത്തേടത്ത് പോക്സോ വകുപ്പ് ചാര്‍ത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ 75 കാരനെയും കഴിഞ്ഞ ദിവസം കോടതി റിമാന്റ് ചെയ്തു. സ്‌കൂള്‍ ബസ്സിലെ ക്ലീനര്‍ മഞ്ചേരി മംഗലശ്ശേരി അബ്ദുല്‍ ഗഫൂറിനെയാണ് മഞ്ചേരി എസ് ഐ അബ്ദുല്‍ ജലീല്‍ കറുത്തേടത്ത് അറസ്റ്റ് ചെയ്തത്. മിഠായി വാങ്ങുവാന്‍ പണം നല്‍കി പ്രലോഭിച്ച് ഒഴിഞ്ഞ ക്ലാസ് റൂമിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+