മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുസ്ലിംലീഗ് ഓഫീസില്‍ വെച്ച് 12വയസ്സുകാരനെ പ്രകൃതി വിരുദ്ധപീഡനം: പ്രതി പോക്‌സോ കേസില്‍ അറസ്റ്റില്‍!

  • By Desk
Google Oneindia Malayalam News

മലപ്പുറം: മുസ്ലിം ലീഗ് ഓഫീസിനകത്തുവെച്ച് പന്ത്രണ്ടുവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കാവനൂര്‍ ഇരിവേറ്റി ഞണ്ടുകണ്ണി സൈതലവി(39)യെയാണ് മഞ്ചേരി സി ഐ എന്‍ ബി ഷൈജു അറസ്റ്റ് ചെയ്തത്. 2017ലാണ് കേസിന്നാസ്പദമായ സംഭവം.

നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോകുകയായിരുന്ന കുട്ടിയെ പ്രതി പൂക്കൊളത്തൂര്‍ പല്ലാരപ്പറമ്പിലെ മുസ്ലിംലീഗ് ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയതായാണ് പരാതി. ഇന്ത്യന്‍ ശിക്ഷാ നിയമം 377, പോക്‌സോ എന്നീ വകുപ്പുകള്‍ ചാര്‍ത്തിയാണ് പോലീസ് കേസ്സെടുത്തത്. പ്രതിയെ മഞ്ചേരി കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഈ കുട്ടി നല്‍കിയ സമാനമായ മറ്റൊരു പരാതിയില്‍ ഒരാള്‍ മഞ്ചേരി സബ്ജയിലില്‍ റിമാന്റില്‍ കഴിഞ്ഞു വരുന്നുണ്ട്.

 പോലീസിനെതിരെ ലീഗ്

പോലീസിനെതിരെ ലീഗ്

മഞ്ചേരി സി.ഐ എന്‍.ബി ഷൈജുവിനെതിരെ മുസ്ലിം ലീഗ് നേതൃത്വം നിയമ നടപടി സ്വീകരിക്കുമെന്ന ഭാരവാഹികള്‍ പറഞ്ഞു. ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്ന സി.ഐയുടെ നടപടിയെ ശക്തമായി നേരിടുമെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. നിയമ നടപടിയുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി സി.ഐയുടെ പക്ഷപാത പ്രവര്‍ത്തനം അന്വേഷണ വിധേയമാക്കണമെന്നാവശ്യപ്പെട്ട് ലീഗ് നേതാക്കളായ വല്ലാഞ്ചിറ മുഹമ്മദലി, കണ്ണിയന്‍ അബൂബക്കര്‍ എന്നിവര്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതിയും നല്‍കി.

പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്

പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്



നിയമപരമായ നടപടിക്ക് പുറമെ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്നത് ഉള്‍പ്പടെയുള്ള ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. നിരപരാധികളായ ലീഗ് പ്രവര്‍ത്തകരെ നിരന്തരം കള്ളക്കേസുകളില്‍ കുടുക്കി സി.പിഎമ്മിനെ പ്രീതിപ്പെടുത്തുന്ന നിലപാടാണ് സി.ഐയുടേതെന്നാണ് മുസ്ലിം ലീഗ് നേതാക്കള്‍ പറയുന്നത്. മഞ്ചേരി പോളിടെക്നിക് കോളജിലും, എച്ച്.എം കോളജിലും എസ്.എഫ്.ഐക്കുണ്ടായ ദയനീയ പരാജയത്തിന്റെ പക തീര്‍ക്കുന്നതിന് സി.പി.എം ഓഫീസില്‍ നിന്നും നല്‍കുന്ന ലിസ്റ്റ് അനുസരിച്ച് നിരന്തരം കള്ളക്കേസെടുത്ത് വിദ്യാര്‍ഥികളും ജനപ്രതിനിധികളും ഉദ്യേഗസ്ഥരും അടക്കമുള്ളവരെ ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയ മഞ്ചേരി സി.ഐയുടെ നടപടിയില്‍ മുസ്ലിം ലീഗ് പ്രതിഷേധം അറിയിച്ചിരുന്നു.

 ലീഗിന്റെ മുന്നറിയിപ്പ്

ലീഗിന്റെ മുന്നറിയിപ്പ്


മന്ത്രി കെ.ടി.ജലീലിനെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി കേസെടുക്കുകയും അര്‍ദ്ധ രാത്രി പോലും വീടുകളില്‍ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന പൊലീസ് നടപടി തുടര്‍ന്നാല്‍ ശക്തമായി നേരിടുമെന്ന മുന്നറീയ്പ്പും ലീഗ് നേതൃത്വം സി.ഐക്ക് നല്‍കിയിരുന്നു. എന്നാല്‍ ലീഗ് പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതിയുടെ പരിഗണനയിലിരിക്കെ രാത്രി സമയങ്ങളില്‍ വീടുകളില്‍ കയറി പരിശോധന നടത്തുന്ന സ്ഥിതി വിശേഷമുണ്ടായതോടെയാണ് നിയമനടപടി ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങളിലേക്ക് ലീഗ് നേതൃത്വം തിരിഞ്ഞത്.

എസ്ഐയെ സ്ഥലം മാറ്റി!

എസ്ഐയെ സ്ഥലം മാറ്റി!


അതേ സമയം, കഴിഞ്ഞ നാലിന് മഞ്ചേരിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായ എസ്.ഐ ജലീല്‍ കുത്തേടത്തിനെ സി.പി.എം നേതൃത്വം ഇടപെട്ട് സ്ഥലം മാറ്റിയിരുന്നു. പൊലീസിനെ അക്രമിച്ച പ്രതികളെ പിടികൂടാതെ എസ്.ഐയെ സ്ഥലം മാറ്റിയ നടപടിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊലീസ് ജീപ്പില്‍ കയറ്റിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊതുജന മധ്യത്തില്‍ നേതാക്കള്‍ ഇടപെട്ട് ഇറക്കിക്കൊണ്ടു പോയിരുന്നു. ഇതിന് സി.പി.എം നേതാക്കള്‍ക്ക് സഹായം ചെയ്തു കൊടുത്തത് സി.ഐ ആണെന്നും അദ്ധേഹത്തിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.


Malappuram
English summary
man arrested in pocso case from malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X