Get Updates
Get notified of breaking news, exclusive insights, and must-see stories!

കുപ്രസിദ്ധ മോഷ്ടാവും പിടികിട്ടാപുള്ളിയുമായ പ്രതി അരകിലോ കഞ്ചാവുമായി അറസ്റ്റില്‍, എന്‍.ഐ.എ ഓഫീസറുടെ വീട്ടിലും മോഷ്ടിച്ചു

മലപ്പുറം: കുപ്രസിദ്ധ മോഷ്ടാവും പിടികിട്ടാ പുള്ളിയുമായ പ്രതിയെ അര കിലോ കഞ്ചാവുമായി നിലമ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തു. കരുവാരകുണ്ട് നീലാഞ്ചേരി വള്ളിക്കാപറമ്പില്‍ അബ്ദുറഹ്മാന്‍ ആണ് നിലമ്പൂര്‍ പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം വിവിധ കേസുകളില്‍ ഇറങ്ങി മുങ്ങിയ പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനിടെ നിലമ്പൂര്‍ സി.ഐ. കെ.എം.ബിജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നിലമ്പൂര്‍ നെടുമുണ്ടക്കുന്ന് റോഡില്‍ വെച്ചാണ് അറസ്റ്റ്.

നിലമ്പൂരില്‍ കഞ്ചാവ് വിതരണം ചെയ്യുന്നതിനായി കഞ്ചാവുമായി തീവണ്ടിയിറങ്ങി വരികയായിരുന്നു പ്രതി. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നാണ് പ്രതി കഞ്ചാവ് കൊണ്ടുവരുന്നത്. ഇത്തവണ ആറു കിലോ കൊണ്ടുവന്നതില്‍ അവശേഷിക്കുന്നവ പാണ്ടിക്കാട്, പെരിന്തല്‍മണ്ണ, മേലാറ്റൂര്‍, കാളികാവ്, വണ്ടൂര്‍ എന്നിവിടങ്ങളില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്ത് തീര്‍ത്തതായി പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

abdu-154799

നിലവില്‍ എന്‍.ഐ.എ.യില്‍ ജോലി ചെയ്യുന്ന ഡി.വൈ.എസ്.പി.യുടെ നടുവത്തുള്ള വീട് കുത്തിപ്പൊളിച്ച് 15.5 പവന്‍ സ്വര്‍ണം മോഷണം നടത്തിയ കേസിലും വാണിയമ്പലം കറുത്തേനിയിലെ ഒരു വീട്ടില്‍ നിന്ന് 17.5 പവന്‍, മണ്ണാര്‍ക്കാട് ഒരു വീട്ടില്‍ നിന്ന് 16 പവന്‍, വളാഞ്ചേരിയിലെ ഒരു വീട്ടില്‍ നിന്ന് 12.5 പവന്‍ എന്നിവക്ക് പുറമെ മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി, കോഴിക്കോട് ജില്ലകളിലായി നിരവധി വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, മലഞ്ചരക്കു കടകള്‍ മുതലായവയില്‍ മോഷണം നടത്തിയ കേസുകളിലും നിരവധി കഞ്ചാവു കേസുകളിലും ഉള്‍പ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

കൂടാതെ കഞ്ചാവുമായി പെരിന്തല്‍മണ്ണ എക്‌സൈസിന്റെ പിടിയിലായി കോടതിയില്‍ ഹാജരാക്കിയ സമയം, എക്‌സൈസ്‌കാരെ ആക്രമിച്ച്‌കോടതിയില്‍ നിന്നും രക്ഷപ്പെട്ടതിന് പെരിന്തല്‍മണ്ണ സ്‌റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലും മണ്ണാര്‍കാട്, വളാഞ്ചേരി, കാളികാവ്, നിലമ്പൂര്‍, കരുവാരകുണ്ട് എന്നീ സ്‌റ്റേഷനുകളിലെ കേസുകളിലുമുള്‍പ്പെട്ട് ജാമ്യത്തിറങ്ങി മുങ്ങിയതിനെ തുടര്‍ന്ന് വിവിധ കോടതികള്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചയാളുമാണ്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.

പ്രതി കഞ്ചാവു വാങ്ങുന്ന ഉറവിടത്തെ കുറിച്ചും ജില്ലയിലെ ഇടപാടുകാരെ കുറിച്ചും മറ്റേതെങ്കിലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നിലമ്പൂര്‍ സി.ഐ. കെ.എം.ബിജു, എസ്.ഐ.റസിയ ബംഗാളത്ത്, കാളികാവ് എസ്.ഐ. കുര്യാക്കോസ്, ടൗണ്‍ ഷാഡോ പോലീസിലെ ടി.ശ്രീകുമാര്‍, ഉണ്ണികൃഷ്ണന്‍, റെനി ഫിലിപ്പ്, സര്‍ജാസ്, എന്‍.ടി.കൃഷ്ണകുമാര്‍, നിഷ, കാറ്റ്‌സ് അംഗങ്ങളായ നിയാസ്, വിനോദ്, മുഹമ്മദലി, ലിബിന്‍ കുമാര്‍, രതീഷ്, റോബിന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+