Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് 20 കിലോ കഞ്ചാവുമായി 48കാരൻ അറസ്റ്റില്‍: പിടികൂടിയത് വില്‍പ്പനക്കെത്തിച്ചത്

മലപ്പുറം: ചില്ലറ വില്‍പ്പനക്കാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനായി ആന്ധ്രയില്‍ നിന്നും കൊണ്ടു വരികയായിരുന്ന 20 കിലോ കഞ്ചാവു സഹിതം യുവാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് മേപ്പാടി പാമ്പനാല്‍ ഹൗസില്‍ ബാബു സെബാസ്റ്റിയന്‍(48) നെയാണ് മഞ്ചേരി സി ഐ എന്‍ ബി ഷൈജു, എസ് ഐ ബൈജു ഇ ആര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് മഞ്ചേരി മുട്ടിപ്പാലത്തു വെച്ച് അറസ്റ്റ് ചെയ്തത്.

ഒരാഴ്ച മുമ്പ് ആറ് കിലോ കഞ്ചാവ് സഹിതം അരീക്കോട് വാലില്ലാപുഴ സ്വദേശി മുസ്തഫയെ ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മാസത്തില്‍ രണ്ടു തവണ ജില്ലയിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്ന ബാബു സെബാസ്റ്റിയനെ കുറിച്ച് വിവരം ലഭിക്കുന്നത്. അന്നു മുതല്‍ ഇയാളെ സ്‌ക്വാഡ് നിരീക്ഷിച്ചു വരികയായിരുന്നു. ചോദ്യം ചെയ്യലില്‍ നിരവധി തവണ മലപ്പുറത്തേക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയതായി ഇയാള്‍ മൊഴി നല്‍കി. മാത്രമല്ല ഇയാളില്‍ നിന്നും ജില്ലയിലെ കഞ്ചാവ് മൊത്ത വിതരണക്കാരെ സംബന്ധിച്ചും ആന്ധ്രയിലെ ഏജന്റുമാരെക്കുറിച്ചും വിവരം ലഭിച്ചതായും പൊലീസ് പറഞ്ഞു.

ganjacase-15

മാന്യമായ വസ്ത്രം ധരിച്ച് സഞ്ചരിക്കുന്ന പ്രതി ട്രോളിബാഗുകളിലാണ് കഞ്ചാവ് കടത്തിയിരുന്നത്. 25 വര്‍ഷത്തോളം ആന്ധയിലെ നരസി പട്ടണത്ത് താമസമാക്കിയ ഇയാള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ എല്ലാ കഞ്ചാവ് മൊത്ത വിതരണക്കാരുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ പിടിക്കപ്പെട്ടിരുന്നില്ല. ഇയാള്‍ക്കെതിരെ മാനന്തവാടി സേ്റ്റഷനില്‍ കേസ് നിലവിലുണ്ട്.

ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ്, മുഹമ്മദ് സലീം, ദിനേശ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തുന്നത്. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്ത പ്രതിയെ ഇന്ന് വടകര എന്‍ ഡി പി എസ് കോടതിയില്‍ ഹാജരാക്കും. മഞ്ചേരിയില്‍ ഈ വര്‍ഷം ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് 60 കിലോ കഞ്ചാവ് പിടിച്ചെടുക്കുകയും 20 പ്രതികളെ പിടികൂടുകയും ചെയ്തിട്ടുണ്ട്.

(ഫോട്ടോ അടിക്കുറിപ്പ്)

അറസ്റ്റിലായ പ്രതി ബാബു സെബാസ്റ്റിയന്‍ പിടിച്ചെടുത്ത കഞ്ചാവുമായി പോലീസ് കസ്റ്റഡിയില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+