മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തമിഴ്‌നാട് സര്‍ക്കാര്‍ ബസില്‍ നാടുകാണി ചുരം വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: തമിഴ്‌നാട് സര്‍ക്കാര്‍ ബസില്‍ നാടുകാണി ചുരം വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവ് പിടിയില്‍. നാടുകാണി ചുരം വഴി തമിഴ്‌നാട് സര്‍ക്കാര്‍ ബസില്‍ യാത്ര ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശിയില്‍ നിന്നും വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ 120 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സഹന്‍പൂര്‍ നാഗൂര്‍ ചന്ദ്രൗലി ഇമ്രാന്റെ മകന്‍ ഫാറൂക്ക് (31) ആണ് പിടിയിലായത്.

ഊട്ടിയില്‍ നിന്നും കോഴിക്കോട്ടേക്കുളള ബസിലാണ് യാത്ര ചെയ്തിരുന്നത്. കാല്‍മുട്ടിന് മുകളില്‍ ബാന്റേജ് കൊണ്ട് ഒട്ടിച്ച നിലയിലാണ് കഞ്ചാവിന്റെ പൊതികള്‍ കണ്ടെത്തിയത്. അയവുളള പാന്റാണ് ധരിച്ചിരുന്നത്. മഞ്ചേരിക്കടുത്ത് പത്തപ്പിരിയത്ത് രണ്ട് വര്‍ഷമായി താമസിക്കുന്നുണ്ട്. മൈസൂരില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയെന്നാണ് ഇയാള്‍ പറഞ്ഞത്. ജില്ലാ എക്‌സൈസ് ഇന്റലീജന്‍സും നിലമ്പൂര്‍ എക്‌സൈസ് റെയ്ഞ്ചും സംയുക്തമായാണ് ഇയാളെ പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ കെ.ടി. സജിമോന്‍, പ്രിവന്റീവ് ഓഫീസര്‍ ഷിജുമോന്‍, ടി. രവീന്ദ്രനാഥ്, വി. മായിന്‍കുട്ടി എന്നിവരാണ് പിടികൂടിയത്.

farookganjacasse-

മൃഗവേട്ട കേസില്‍ ഒളിവിലായിരുന്ന പ്രതിയെ വനപാലകര്‍ അറസ്റ്റു ചെയ്തു. എടവണ്ണ ചാത്തല്ലൂര്‍ ഈസ്റ്റിലെ പാലോളി വീട്ടില്‍ ഷബീറിനെ(32)യാണ് തിങ്കളാഴ്ച വനപാലകര്‍ അറസ്റ്റു ചെയ്തത്. 2018- ഒക്‌ടോബര്‍ 14-നാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പോത്തുകല്‍ പൂച്ചക്കുഴിയില്‍ ഏലിക്കുട്ടി(98) വൃദ്ധയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പോലീസ് സമീപത്തെ ഒരു കിണര്‍ വറ്റിച്ച് പരിശോധന നടത്തിയപ്പോള്‍ അതില്‍ നിന്ന് മൃഗാവശിഷ്ടങ്ങള്‍ കണ്ടെടുത്തിരുന്നു.

ഈ വിവരം പോലീസ് വനപാലകരെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തുടരന്വേഷണത്തിലാണ് മലയണ്ണാനെ വേട്ടയാടിയ കേസ് പുറത്ത് വന്നത്. സംഭവം സംബന്ധിച്ച് പിന്നീട് കൂവക്കോല്‍ പൂച്ചക്കുഴിയില്‍ ഷൈന്‍, പിതാവ് തങ്കച്ചന്‍, ബന്ധു വിജോമോന്‍ എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഷബീര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും അപേക്ഷ കോടതി തള്ളുകയായിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റു ചെയ്തതായി നിലമ്പൂര്‍ റെയ്ഞ്ച് ഓഫീസര്‍ എം.പി.രവീന്ദ്രനാഥ് അറിയിച്ചു. കേസിന്റെ അന്വേഷണം റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് നടത്തിയിരുന്നത്.

Malappuram
English summary
man arrested with ganja from transport bus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X