മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെമ്പില്‍ സ്വര്‍ണംപൂശിയ ആഭരണങ്ങള്‍ പണയം വെച്ച് പണവുമായി മുങ്ങി: പ്രതി പിടിയില്‍, സംഭവം മലപ്പുറത്ത്!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ചെമ്പില്‍ സ്വര്‍ണംപൂശിയ ആഭരണങ്ങള്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ച് പണവുമായി മുങ്ങിയ പ്രതിയെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി പാടിക്കല്‍ മുനീറി(38 )നീയാണ് വളാഞ്ചേരി സിഐ എസ്പി സുധീര്‍ അറസ്റ്റ് ചെയ്തത്.

<strong>പൊലീസുകാർ മുതൽ വിദ്യാർഥികൾ വരെ.. കോഴിക്കോട്ട് ഏഴു പേർക്കു കൂടി സൂര്യതാപമേറ്റു</strong>പൊലീസുകാർ മുതൽ വിദ്യാർഥികൾ വരെ.. കോഴിക്കോട്ട് ഏഴു പേർക്കു കൂടി സൂര്യതാപമേറ്റു

വളാഞ്ചേരി രാധാകൃഷ്ണ ഫിനാന്‍സിലാണ് ഇയാള്‍ വ്യാജസ്വര്‍ണം പണയം വെച്ച് മുങ്ങിയത്. 10പവന്റെ സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ വ്യാജ സ്വര്‍ണം പണയം വെച്ചത്. തുടര്‍ന്ന് കടന്നുകളയും ചെയ്തു. പിന്നീട് വ്യാജസ്വര്‍ണമാണെന്നറിയുകയും ഇയാളെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

muneer-15

മലപ്പുറത്ത് വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.പൊന്നാനി, മഞ്ചേരി, ചാവക്കാട് എന്നിവിടങ്ങളിലും പ്രതിക്കെതിരെ സമാനകേസുകള്‍ നിലവിലുണ്ട്. കേസുകളില്‍ ജാമ്യമെടുത്ത് നിരവധി തവണയാണ് ഇയാള്‍ കുറ്റം നടത്തിയത്. സുഹൃത്തുക്കളില്‍നിന്നും വാഹനങ്ങള്‍ വാങ്ങി പണയം വെയ്ക്കുന്നതും പതിവാണ്. വളാഞ്ചേരി സിഐ എസ് പി സുധീര്‍, എസ്‌ഐ ബിപിന്‍ എസ് നായര്‍, എഎസ്‌ഐ ഷംസുദ്ധീന്‍, സിപിഒമാരായ സജി, അക്ബര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

ബ്ലോക്ക് ജംഗ്ഷന്‍ മരമില്ലിന് മുന്നിലെ പൊന്തക്കാടില്‍ നിന്ന് വിലയേറിയ പിച്ചള പാത്രങ്ങള്‍ ചാക്കില്‍ കെട്ടിവെച്ച നിലയില്‍ കണ്ടെത്തി. ചെമ്പ്, തളിക, കുത്ത് വിളക്ക്, ചെറിയ പാത്രങ്ങള്‍ എന്നിവയാണ് ചാക്കിലുള്ളത്. മോഷ്ടിച്ചെടുത്ത് കൊണ്ടുപോകാനായി ഒളിപ്പിച്ച് വെച്ചതാണെന്ന് സംശയിക്കുന്നു. നാട്ടുകാരുടെ വിവര പ്രകാരം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

Malappuram
English summary
man arrested with gold fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X