പാക്കറ്റ് ഒന്നിന് അയ്യായിരം രൂപ, കഞ്ചാവ് വാറ്റിയെടുക്കുന്ന ഹാഷിഷ് ഓയിലിന്റെ 10പാക്കറ്റുമായി എടപ്പാള്‍ സ്വദേശി പിടിയില്‍, പ്രതി രണ്ടുമാസത്തിനുള്ളില്‍ ഹാഷിഷുമായി പിടിയിലാകുന്നത് രണ്ടാംതവണ
പാക്കറ്റ് ഒന്നിന് അയ്യായിരം രൂപ, കഞ്ചാവ് വാറ്റിയെടുക്കുന്ന ഹാഷിഷ് ഓയിലിന്റെ 10പാക്കറ്റുമായി എടപ്പാള്‍ സ്വദേശി പിടിയില്‍, പ്രതി രണ്ടുമാസത്തിനുള്ളില്‍ ഹാഷിഷുമായി പിടിയിലാകുന്നത് രണ്ടാംതവണ
മലപ്പുറം: ആവശ്യക്കാര്‍ക്കിടയില്‍ പാക്കറ്റ് ഒന്നിന് അയ്യായിരം രൂപ വിലയുള്ള കഞ്ചാവ് വാറ്റിയെടുക്കുന്ന ഹാഷിഷ് ഓയിലിന്റെ 10പാക്കറ്റുമായി എടപ്പാള്‍ സ്വദേശി പിടിയില്‍. കുറ്റിപ്പുറം ടൗണില്‍ വില്‍പ്പനക്ക് കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി എടപ്പാള്‍ വെങ്ങിണിക്കര സ്വദേശി തത്ത ബഷീര്‍ എന്ന മുഹമ്മദ് ബഷീര്‍ (39) നെ കുറ്റിപ്പുറം എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ കയ്യില്‍ നിന്നും അഞ്ചുഗ്രം വീതമുള്ള പത്ത് പായ്ക്കറ്റുകളിലായി 50ഗ്രാം ഹാഷിഷ് ഓയിലാണ് കണ്ടെടുത്തത്.
പായ്ക്കറ്റ് ഒന്നിന് ആവശ്യക്കാര്‍ക്കിടയില്‍ 5000 വില വരും. പിടിച്ചെടുത്ത ഹാഷിഷ് ഓയില്‍ ആന്ധ്രയിലെ ഉള്‍ ഗ്രാമമായ തുനി ദാര്‍ക്കോണ്ട എന്നിവിടങ്ങളില്‍ നിന്നാണ് വാങ്ങിയതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ഇതിന് ജില്ലയില്‍ ധാരാളം ആവശ്യക്കാരുണ്ടെന്നും ആയതില്‍ കൂടുതല്‍ യുവാക്കളാണ് വാങ്ങുന്നതും, ഉപയോഗിക്കുന്നതുമെന്ന് പോലീസ് പറഞ്ഞു.

ആന്ധ്രയിലെ ഉള്‍വനങ്ങളില്‍ കൃഷി ചെയ്യുന്ന കഞ്ചാവ് പ്രത്യേക രീതിയില്‍ വാറ്റിയെടുത്താണ് ഹാഷിഷ് ഓയില്‍ നിര്‍മ്മിക്കുന്നതെന്ന് പോലീസ് പറയുന്നു. പ്രതിയെ കഴിഞ്ഞ മാസം ഹാഷിഷ് ഓയിലുമായി പൊന്നാനി എക്‌സൈസ് റേഞ്ച് പാര്‍ട്ടി പിടികൂടിയതിനെ തുടര്‍ന്ന് ഇയാള്‍ പ്രവര്‍ത്തനമേഖല കറ്റിപ്പുറം ഭാഗത്തേക്ക് മാറ്റിയിരുന്നു. ഇതുസംബന്ധിച്ചു രഹസ്യവിവരം ലഭിച്ച എക്‌കൈസസ് സംഘം ഇയാളെ നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്നു സംഭവം മനസ്സിലാക്കി എക്‌സൈസ് റേഞ്ചിലെ വനിതകളടങ്ങിയ നിഴല്‍ എക്‌സൈസ് ടീം കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ജിജി പോള്‍ , പ്രിവന്റീവ് ഓഫീസര്‍ രതീഷ്.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിബു ശങ്കര്‍, ഹംസ, വിനേഷ്, രഞ്ജിത്ത് ,വിഷ്ണുദാസ് ,ജ്യോതി, രജിത, ദിവ്യ എക്‌സൈസ് ഡ്രൈവര്‍ ശിവകുമാര്‍ എന്നിവര്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ മാസവും ഇത്തരം കേസില്‍ പ്രതി പിടിയിലായിരുന്നിട്ടും വീണ്ടും ഇതെ പ്രവര്‍ത്തനം നടത്തിയത് എക്‌സൈസ് വളരെ ഗൗരവപൂര്‍വമായാണ് കാണുന്നതെന്ന് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications