മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'കുളിമുറിയില്‍ തോര്‍ത്ത് എത്തിക്കാൻ വൈകി'; ഭര്‍ത്താവിന്‍റെ മര്‍ദനമേറ്റ യുവതിയുടെ കാഴ്‌ച നഷ്ടപ്പെട്ടു

Google Oneindia Malayalam News

മലപ്പുറം:കൊണ്ടോട്ടിയില്‍ ഭര്‍ത്താവിന്‍റെ മര്‍ദനത്തിനിരയായി കാഴ്ച നഷ്ടപ്പെട്ടതായി യുവതിയുടെ പരാതി. കുളിമുറിയിലേക്ക് തോർത്ത് എത്തിക്കാൻ വൈകിയെന്ന് ആരോപിച്ചായിരുന്നു മര്‍നമെന്നാണ് പരാതിക്കാരി പറയുന്നത്.കൊണ്ടോട്ടി സ്വദേശി നഫിക്കാണ് മര്‍ദനമേറ്റത്.

പരാതിക്കു പിന്നാലെ ഭര്‍ത്താവ് ഫിറോസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവില്‍നിന്നും കടുത്ത ശാരീരിക, മാനസിക പീഡനങ്ങളാണ് നേരിട്ടിരുന്നതെന്നും യുവതി പറയുന്നു. കാരണങ്ങള്‍ പോലും പറയാതെ ഭര്‍ത്താവ് ഫിറോസ് ഖാന്‍ ബെല്‍റ്റ് കൊണ്ട് ക്രൂരമായി മർദ്ദിച്ചിരുന്നതായാണ് യുവതി പറയുന്നത്.

arrest

കഴിഞ്ഞ ദിവസം മർദനത്തിനിടെ കണ്ണിനും ബെൽറ്റുകൊണ്ടുള്ള അടിയേറ്റു. മര്‍ദനം കടുത്തതോടെ നഫിയ കുഴഞ്ഞ് വീഴുകയായിരുന്നു.തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടി. മര്‍ദനത്തിലാണ് പരുക്കേറ്റതെന്ന് ആരോടും പറയരുതെന്ന് ഭര്‍ത്താവും കുടുംബവും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.

'വിവാഹം കഴിഞ്ഞത് പറയാതെ പ്രണയം നടിച്ചു, 30 ലക്ഷം തട്ടി'; നടി ദിവ്യ ഭാരതിക്കെതിരെ യൂട്യൂബറുടെ പരാതി'വിവാഹം കഴിഞ്ഞത് പറയാതെ പ്രണയം നടിച്ചു, 30 ലക്ഷം തട്ടി'; നടി ദിവ്യ ഭാരതിക്കെതിരെ യൂട്യൂബറുടെ പരാതി

കഴിഞ്ഞ കുറേ കാലങ്ങളായി മര്‍ദനം പതിവായിരുന്നെന്നും ഭാര്യയെന്ന പരിഗണന പോലും തനിക്ക് ലഭിച്ചിരുന്നില്ലെന്നും നഫിയ പറയുന്നു. യുവതിയുടെ പരാതി ലഭിച്ചതിനു പിന്നാലെ വാഴക്കാട് പൊലീസ് കാരാട് തൈത്തൊടി സ്വദേശി ഫിറോസ് ഖാനെ അറസ്റ്റ് ചെയ്തു.

ഇതിന് മുൻപും ഇയാളുടെ പീഡനം സഹിക്കവയ്യാതെ യുവതി സ്വന്തം വീട്ടില്‍ അഭയം തേടിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ദമ്പതികൾക്ക് രണ്ടു മക്കളുമുണ്ട്. ഫിറോസ് ഖാന്റെ പിതാവ് മുഹമ്മദ് കുട്ടി, മാതാവ് സഫീയ എന്നിവർക്കെതിരെയും കേസെടുത്തു. അറസ്റ്റിലായ ഫിറോസ് ഖാനെ മലപ്പുറം ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 'എൽജിബിടിക്യൂ കമ്മ്യൂണിറ്റിയെ അപമാനിച്ചിട്ടില്ല'; വീഡിയോയുമായി രഞ്ജിനി ജോസ് 'എൽജിബിടിക്യൂ കമ്മ്യൂണിറ്റിയെ അപമാനിച്ചിട്ടില്ല'; വീഡിയോയുമായി രഞ്ജിനി ജോസ്

Malappuram
English summary
man brutally attacks wife in kondotty vazhakkad police arrested malappuram district news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X