മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്രഷറിയില്‍നിന്നും പണം അപഹരിച്ച് മുങ്ങിയ ജീവനക്കാരന്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിക്ഷേപകരുടെ ചെക്ക് ഉപയോഗിച്ച് എക്കൗണ്ടില്‍ തിരിമറി നടത്തുകയും പണം അപഹരിക്കുകയും ഈ ണം ഭാര്യയുടെ എക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്ത സംഭവത്തില്‍ ചങ്ങരംകുളം സബ്ട്രറി ജീവനക്കാരനായ പ്രതി പിടിയില്‍. കേസിലെ പ്രധാന പ്രതിയും പൊന്നാനി സ്വദേശിയുമായ സന്തോഷിനെയാണ് തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയത്. ടഷറിയിലെ ഫയലുകളും മറ്റു രേഖകളും കഴിഞ ദിവസം പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു.

പ്രതി മുമ്പ് ജോലി ചെയ്തിരുന്ന പൊന്നാനിയിലെ ട്രഷറിയില്‍ നിന്ന് ലീഫ് ബുക്ക് കാണാതായതും പണം നഷ്ടപ്പെട്ടതും പ്രതി മറ്റു തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്യേഷിക്കുന്നുണ്ട്.അന്യേഷണത്തിന്റെ ഭാഗമായി ജില്ലാ ട്രഷറി ഓഫീസറെയും ധനകാര്യ വകുപ്പ് സസ്‌പെന്റ് ചെയ്തിരുന്നു.

news

അന്വേഷണ വിധേയരായി ധനകാര്യ വകുപ്പ് സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ട ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്യും. ട്രഷറിയില്‍ നിന്ന് ചങ്ങരംകുളം പോലീസിന് ലഭിച്ച പരാതിയിലാണ് അന്യേഷണം നടന്ന് കൊണ്ടിരിക്കുന്നത്.സംഭവത്തില്‍ വകുപ്പ് തല അന്യേഷണവും നടക്കുന്നുണ്ട്. ചങ്ങരംകുളം പോലീസിനും തട്ടിപ്പിന് ഇരയായവരുടെ കൂടുതല്‍ പരാതികള്‍ വന്നു കൊണ്ടിരിക്കുകയാണ്.താല്‍കാലിക ജീവനക്കാരനായി പൊന്നാനി ട്രഷറിയില്‍ ജോലി ചെയ്തിരുന്ന സന്തോഷ് അംഗവൈകല്യം ചൂണ്ടിക്കാട്ടി വികലാങ്ക കോട്ടയില്‍ ട്രഷറിയില്‍ സ്ഥിര നിയമനം തേടുകയായിരുന്നു.സന്തോഷ് വര്‍ഷങ്ങളായി ഇവിടെ സമാനമായ മറ്റു തട്ടിപ്പുകളും നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്യേഷിക്കുന്നുണ്ട്.

മുമ്പ് ജോലി ചെയ്തിരുന്ന പൊന്നാനിയിലെ ട്രഷറിയില്‍ നിന്ന് ചെക്ക് ലീഫ് കവര്‍ന്ന് കരാറുകാര്‍ സര്‍ക്കാരിന് കെട്ടി വെക്കേണ്ട തുക എക്കൗണ്ടന്റ് പദവി ദുരുപയോഗം ചെയ്തു തട്ടിയെടുക്കുകയായിരുന്നു ഇയാള്‍ ചെയ്തു പോന്നത്.ട്രഷറി ഓഫിസറുടെ ഒപ്പും ഇയാള്‍ തന്നെ ചെയ്യുകയായിരുന്നു.

എടപ്പാള്‍ കാവില്‍പടി സ്വദേശിയായ കരാറുകാരന്‍ അടച്ച തുകയുടെ റസീറ്റുമായി യാതൃശ്ചികമായി റെക്കോര്‍ഡ് ബുക്കില്‍ ഒപ്പിടാനായി സന്തോഷ് ഇല്ലാത്ത സമയത്ത് ട്രഷറിയിലെത്തി ട്രഷറി ഓഫീസറെ കണ്ടതോടെയാണ് ഞെട്ടിക്കുന്ന സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് ട്രഷറി ഓഫീസര്‍ പോലും അറിയുന്നത്.പ്രതികളെ സംരക്ഷിക്കാന്‍ സിപിഎം ശ്രമിക്കുന്നു എന്നാരോപിച്ച് ബിജെപി,മുസ്ലിംലീഗ്,കോണ്‍ഗ്രസ്സ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ട്രഷറിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

സംഭവം അറിഞ് നിരവധി പരാതികളാണ് ട്രഷറി ഓഫീസര്‍ക്കും ലഭിച്ച് കൊണ്ടിരിക്കുന്നത്.കേസില്‍ ചങ്ങരംകുളം സബ്ട്രഷറിയിലെ ഓഫീസറടക്കം മൂന്ന് ജീവനക്കാരെയാണ് ധനകാര്യ വകുപ്പ് അന്യേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.പെന്‍ഷക്കാരുടെ എക്കൗണ്ടില്‍ നിന്ന് ആദായ നികുതി ഈടാക്കാന്‍ എന്ന പേരില്‍ ബ്ലാഗ് ചെക്ക് വാങ്ങിയും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചനട്രഷറി ജീവനക്കാരന്‍ സന്തോഷ് അപഹരിച്ച പണം ഭാര്യയുടെ എക്കൗണ്ടിലേക്ക് മാറ്റിയതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കരാറുകാര്‍ സര്‍ക്കാരിന് കെട്ടി വെക്കേണ്ട തുകയാണ് നിരവധി പേരില്‍ നിന്ന് വ്യാജ ഒപ്പിട്ട റസീറ്റ് നല്‍കി സന്തോഷ് കൈക്കലാക്കിയിരിക്കുന്നത്.അന്യേഷണം തുടരുന്നതോടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്.

(ഫോട്ടോ അടിക്കുറിപ്പ്)

പോലീസ് പിടിയിലായ പ്രതി

Malappuram
English summary
Man caught for money ravage from treasury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X