സ്‌കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു, സംഭവം ഞായറാഴ്ച പെരിന്തല്‍മണ്ണയില്‍
മലപ്പുറം: സ്‌കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെ 38വയസ്സുകാരന്‍ കുഴഞ്ഞു വീണു മരിച്ചു, സംഭവം ഞായറാഴ്ച പെരിന്തല്‍മണ്ണയില്‍. അങ്ങാടിപ്പുറം കോട്ടപ്പറമ്പ് എല്‍.പി സ്‌കൂളിന് സമീപത്ത് താമസിക്കുന്ന (സ്വരാജ് മസ്ദ ഡീലര്‍) കല്ലംകുന്നന്‍ അബ്ദുള്ളയുടെ മകന്‍ മുഹമ്മദ് സിയാദ് (38) ആണ് മരിച്ചത്.
ഞായറഴ്ച രാവിലെ ഏഴരയോടെ പെരിന്തല്‍മണ്ണ ബൈപ്പാസിലെ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച് സ്‌കൂട്ടറില്‍ പോകവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തൊട്ടടുത്ത സ്വകാര്യാശുപത്രലയായ കിംസ് അല്‍ഷിഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. പെരിന്തല്‍മണ്ണ ബൈപ്പാസിലെ റിറ്റ്‌സ് ഹോട്ടലിന്റെ നടത്തിപ്പുകാരനില്‍ ഒരാള്‍ കൂടിയാണ് സിയാദ്.

മാതാവ്: കദീജുമ്മ. ഭാര്യ: അമീന (കൊണ്ടോട്ടി). മക്കള്‍: ബാസിത്, സബ, അസില്‍. സഹോദരി മാര്‍: സുമയ്യ, സക്കിയാബി. ഖബറടക്കം ഇന്ന് പുത്തനങ്ങാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ മരണ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോകടര്‍മാരുടെ മൊഴി ശേഖരിക്കുമെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications