മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തില്‍ തകര്‍ന്ന റോഡിന്റെ പുനരുദ്ധാരണത്തിനിടെ ജെസിബിക്ക് മുകളില്‍ കല്ല് വീണ് ഒരു മരണം

  • By Desk
Google Oneindia Malayalam News

മലപ്പുറം: കേരളം നേരിട്ടവലിയ പ്രതിസന്ധിയായ പ്രളയത്തില്‍ തകര്‍ന്ന റോഡിന്റെ പുനരുദ്ധാരണത്തിനിടെ ജെസിബിക്ക് മുകളില്‍ കൂറ്റന്‍ കല്ല് വീണു തമഴ്‌നാട് സ്വദേശി മരിച്ചു.തമിഴ്‌നാട് ധര്‍മപുരി സ്വദേശി സുജില്‍കുമാര്‍(30) ആണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചക്ക് 12 മണിയോടെ പള്ളിക്കല്‍ വില്ലേജിലെ കരിപ്പൂര്‍ കോണോത്തുമാട്-റോഡ് പ്രവൃത്തികള്‍ക്കിടെയാണ് അപകടം.

ആലപ്പുഴയില്‍ ഒന്നര വയസ്സുകാരിയുടെ മരണം കൊലപാതകം.... കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ!!
ജെസിബി യുടെ ഡ്രൈവറാണ് സുജില്‍കുമാര്‍. കഴിഞ്ഞ പ്രളയകാലത്ത് റോഡിന്റെ പകുതിയോളം ഭാഗം താഴ്ചയിലേക്കു കൂപ്പുകുത്തിയിരുന്നു. പിന്നീട് കരുതലോടെയാണ് ചെറിയ വാഹനങ്ങള്‍ ഇതുവഴി കടത്തിവിട്ടിരുന്നത്. മലപ്പുറം ജില്ലാപഞ്ചായത്ത് പ്രളയദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തി റോഡ് പുനരുദ്ധാരണത്തിനു 30 ലക്ഷം വകയിരുത്തുകയായിരുന്നു. ഇതനുസരിച്ചു പ്രവൃത്തികള്‍ നടന്നുവരുന്നതിനിടെയാണ് അപകടം.

mandiesmalappuram-

റോഡിന്റെ താഴെ ഭാഗം കോണ്‍ക്രീറ്റില്‍ കെട്ടി ഉയര്‍ത്താനായി നിലം നിരപ്പാക്കുന്ന ജോലികള്‍ നടക്കുന്നതിനിടെയാണ് റോഡിന്റെ ഉള്‍ഭാഗത്തെ കൂറ്റന്‍ പാറക്കല്ലും മണ്ണും ജെസിബിക്ക് മുകളിലേക്ക് പതിച്ചത്. അപകട സമയത്ത് മറ്റാരും സ്ഥലത്തുണ്ടായിരുന്നില്ല. ശബ്ദം കേട്ടു സമീപത്തുളളവര്‍ ഓടിയെത്തിയപ്പോഴാണ് അപകടം കണ്ടത്. എന്നാല്‍ കല്ല് മാറ്റാന്‍ കഴിഞ്ഞില്ല.

തുടര്‍ന്നു മലപ്പുറത്തു നിന്നു ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് ഒന്നരമണിക്കൂറിനു ശേഷം സുജില്‍കുമാറിനെ പുറത്തെടുത്തത്. ഇയാള്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അപകടത്തെ തുടര്‍ന്ന് റോഡിലെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. റോഡിനു സമീപത്തെ കോണോത്ത് വീട്ടില്‍ ചന്ദ്രന്റെ കുടംബത്തെ മാറ്റിപ്പാര്‍പ്പിച്ചു.

Malappuram
English summary
Man dies during road construction in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X