തോടിന് സംരക്ഷണ ഭിത്തി നിര്‍മിച്ചു കൊണ്ടിരിക്കെ ദേഹത്ത് മണ്ണിടിഞ്ഞ് വീണ് യുവാവ് മരിച്ചു
മലപ്പുറം: എടവണ്ണ കല്ലിടുമ്പില്‍ തോടിന് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചു കൊണ്ടിരിക്കെ ദേഹത്ത് മണ്ണിടിഞ്ഞ് വീണ് യുവാവ് മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരുക്കേറ്റു. തിരുവാലി പത്തിരിയാല്‍ ശാരത്ത്കുന്ന് എളങ്കൂറന് കുഞ്ഞികിളിയന്റെ മകന് ഗോപി (42) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പത്തപ്പിരിയം വായനശാല മീമ്പറ്റ കരണ്ടിയില്‍ കുട്ടിമാരന് മകന് രാഗേഷ് (31) നെ മഞ്ചേരിയിലും തുടര്‍ന്ന് കോഴിക്കോടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് ദുരന്തം. എടവണ്ണ പഞ്ചായത്തിലെ കല്ലിടുമ്പ് ഇരുമ്പൂത്തല തോടിന് സംരക്ഷണ ഭിത്തി കെട്ടുന്ന ജോലിക്കിടയിലാണ് തൊഴിലാളികളുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞ് വീണത്. തിരുവാലിയില്‍ നിന്ന് അഗ്നിശമന സേന എത്തിയെങ്കിലും നാട്ടുകാരും പൊലീസും ട്രോമകെയര്‍ വളണ്ടിയര്‍മാരും ചേര്‍ന്ന് തൊഴിലാളികളെ മണ്ണ് നീക്കി പുറത്തെടുത്തിരുന്നു. ഗോപിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. എടവണ്ണ എസ് ഐ പ്രദീപ് കുമാര്‍ ഇന്‍ക്വസ്റ്റ് ചെയ്യുന്ന മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മാതാവ് : നാടിച്ചി, ഭാര്യ: ഷൈലജ, മക്കള്‍: ആതിര, അമിത, അര്‍ച്ചന. സഹോദരങ്ങള്‍: സുരേഷ് ബാബു, വേലായുധന്, ശാന്ത.

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ഉള്ളണം സ്വദേശി മാളിയേക്കല്‍ റസാഖിന്റെ മകന് നിഹാല്‍(ഒമ്പത്) ആണ് മരിച്ചത് തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഉള്ളണം ചക്കുംതാഴം വെള്ളയില്‍ കടവില്‍ അപകടം സംഭവിച്ചത്. നിഹാലും കൂട്ടുകാരും വീട്ടുകാരറിയാതെ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത് .നീന്തല്‍ അറിയാത്ത കുട്ടി പുഴയില്‍ മുങ്ങി താഴുന്നത് കണ്ട മറ്റു കുട്ടികള്‍ പരിസരവാസികളെ അറിയിക്കുകയായിരുന്നു .ഉടന്‍ ഓടിയെത്തിയവര്‍ പുഴയില്‍ ഇറങ്ങി കുട്ടിയെ പുറത്തെടുക്കുകയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഉള്ളണം എ.എം.യു.പി സ്കൂള്‍ അഞ്ചാം ക്ലാസ്സു വിദ്യാര്‍ത്ഥിയാണ്. മാതാവ്: ആബിദ.സഹോദരിമാര്‍ ആയിഷ നിദ ,നിഷ ഫാത്തിമ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രയില്‍ മോര്‍ച്ചറിയില്‍
മലപ്പുറത്ത് തമിഴ്നാട് സ്വദേശിയായ മദ്ധ്യവയസ്കനെ കവുങ്ങില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് ധര്‍മ്മപുരി പട്ടക്കപേട്ട മുനിയപ്പയുടെ മകന് ചിന്നക്കുട്ടി (55) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെ പെരിന്തല്‍മണ്ണ പട്ടിക്കാട് ചുങ്കത്താണ് സംഭവം. ഭാര്യ: മങ്കമ്മ, മക്കള്‍: മുനിയപ്പ, മുനിയപ്പ. പെരിന്തല്‍മണ്ണ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications