മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡരികിലെ ഷെഡ്ഡില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചിരിക്കവെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ പഞ്ചായത്തിലെ നെന്മിനിയില്‍ കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവാവ് വ്യാഴാഴ്ച്ച രാവിലെ മരിച്ചു. നെന്മിനി റേഷന്‍ കടക്കു സമീപം വെള്ളോലി ശശികുമാറിന്റെയും സുലോചനയുടെയും മകന്‍ സജിത്ത് (27) ആണ് മരിച്ചത്. റോഡരികിലെ ഷെഡ്ഡില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചിരിക്കവെയാണ് ഇടിമിന്നലേറ്റത്.

 മദ്യപിച്ചെത്തി യുവാവ് ആശുപത്രിജീവനക്കാരിയോട് മോശമായി പെരുമാറി: മലപ്പുറത്ത് 45കാരന്‍ അറസ്റ്റില്‍ മദ്യപിച്ചെത്തി യുവാവ് ആശുപത്രിജീവനക്കാരിയോട് മോശമായി പെരുമാറി: മലപ്പുറത്ത് 45കാരന്‍ അറസ്റ്റില്‍

പിലായതൊടി നസീബ് (21), അരീക്കര അജേഷ് (21), പുല്‍പാരില്‍ മുഹമ്മദ് ദില്‍ഷാദ് (21) എന്നിവര്‍ ഗുരുതരമായ പരിക്കുകളോടെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിയില്‍ ചികിത്സയിലാണ്. സജിത്ത് മൂന്ന് മാസം മുമ്പ് റിയാദിലെ ജോലി മതിയാക്കി നാട്ടില്‍ തിരികെ വന്ന് പാണ്ടിക്കാട് പെരിന്തല്‍മണ്ണ റൂട്ടിലോടുന്ന ഫ്രണ്ട്‌സ് ബസില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. അവിവിവാഹിതനാണ്. സഹോദരി: സൗമ്യ. മേലാറ്റൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചക്ക് 2 മണിക്ക് തിരുവില്വാമല ഐവര്‍മഠത്തില്‍ സംസ്‌കരിച്ചു.

lightning-27-1

ഇടിമിന്നലേറ്റ് ക്ഷീര കര്‍ഷകന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന അയല്‍വാസിക്ക് പരിക്കേറ്റു. ചോക്കാട് പരുത്തിപ്പറ്റ വട്ടപറമ്പത്ത് മോഹന്‍കുമാറാണ് (62) മരിച്ചത്. പരിക്കേറ്റ വെളളവുമ്പാലി ചേന്നനെ (61) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോലി കഴിഞ്ഞ് കോട്ടപ്പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മഴക്കിടെ ഇന്നലെ വൈകീട്ട് 5.30 നാണ് അപകടം. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴി മോഹന്‍കുമാര്‍ മരിച്ചു. ഭാര്യ: അംബിക. മക്കള്‍: ദിലീഷ്, ദിവ്യ, ദിലീപ്. മരുമക്കള്‍: സുനില്‍, ദീപിക. സംസ്‌കാരം വെള്ളിയാഴ്ച്ച നടക്കും.

Malappuram
English summary
Man dies in lightening in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X