മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡിന്റെ സംരക്ഷണ മതില്‍ തകര്‍ന്ന് ലോറി താഴ്ചയിലേക്ക് മറിഞ്ഞു: മലപ്പുറത്ത് യുവാവ് മരിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: ലോറി മറിഞ്ഞു ആസാം സ്വദേശിയായ യുവാവു മരിച്ചു. ആസാം ചിരാങ് ജില്ലയിലെ ബാര്‍ച്ചാര ദുര്‍ഗമാരി സ്വദേശി മുസാഫര്‍ ഷെയ്ഖ് മകന്‍ അലാവുദ്ദീന്‍ ഷെയ്ഖ് (24) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ അരീക്കോട് -കൊണ്ടോട്ടി റൂട്ടില്‍ ചെമ്പാപ്പറമ്പ് റോഡിലാണ് അപകടം. റോഡിന്റെ സംരക്ഷണ മതില്‍ തകര്‍ന്ന് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

59കാരിയെ ബലാല്‍സംഗം ചെയ്ത കേസ്: 33വയസ്സുകാരന് മുന്‍കൂര്‍ ജാമ്യമില്ല, ഭര്‍ത്താവ് പുറത്തുപോയ സമയത്ത്59കാരിയെ ബലാല്‍സംഗം ചെയ്ത കേസ്: 33വയസ്സുകാരന് മുന്‍കൂര്‍ ജാമ്യമില്ല, ഭര്‍ത്താവ് പുറത്തുപോയ സമയത്ത്

alavudhinshaikh-

അപകടം മനസ്സിലായ ഡ്രൈവര്‍ ലോറിയില്‍ നിന്നും ചാടി രക്ഷപ്പെട്ടു. ചെങ്കല്‍ ലോഡിംഗ് തൊഴിലാളിയായ അലാവുദ്ദീന്‍ ഷെയ്ഖ് ലോറിക്കടിയില്‍ പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരീക്കോട് അഡിഷണല്‍ എസ് ഐ രാമന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റു വാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി. ആലിയ ബീവിയാണ് മാതാവ്, ഭാര്യ: നുര്‍ഹത്തൂന്‍ ബീവി, മകന്‍: സക്കരിയ ആലം.

Malappuram
English summary
Man dies in Lorry accident in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X