മലപ്പുറത്ത് റമദാന്‍ നോമ്പിന്റെ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു: കുഴഞ്ഞ് വീണത് പള്ളിയില്‍വെച്ച്!!
മലപ്പുറം: റമദാന്‍ നോമ്പിന്റെ തറാവീഹ് നമസ്‌കാരത്തിനിടെ മലപ്പുറം തിരൂരില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു. തിരൂര്‍ തെക്കന്‍ കുറ്റൂര്‍ സ്വദേശി മാത്തൂര്‍ മൂസയടെ മകന്‍ അബ്ദുല്‍സലീം (41) ആണ് മരിച്ചത്. കുറ്റൂര്‍ തഖ്‌വ പള്ളിയില്‍ തറാവീഹ് നിസ്‌കരിക്കുന്നതിനിടെയാണ് കൂഴഞ്ഞുവീണ് മരിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് തെക്കന്‍കുറ്റര്‍ ജുമാഅത്ത് പള്ളിയില്‍ ജുമുഅ നിസ്‌കാരത്തിന് നന്തരം മരണപ്പെടുകയുണ്ടായത്. പിതാവ് : മൂസ. മാതാവ് : ബീക്കുട്ടി. ഭാര്യ : ഹഫ്‌സത്ത് പുല്ലൂര്‍. മക്കള്‍ : മുഹമ്മദ് ഹിഷാം, ഫാത്തിമ നിഹ, ആയിശ നെഷ്‌വ. സഹോദരങ്ങള്‍ : ഫൈസല്‍,ശരീഫ്, റഷീദ. സഹോദരി ഭര്‍ത്താവ് : അബ്ദുറഷീദ് തിരൂര്‍
അതേ സമയം മലപ്പുറത്ത് മറ്റൊരു യുവാവും ദാരുമായി മരിച്ചു. കല്ലുമ്മക്കായ പറിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍പെട്ടാണ് യുവാവ് മരിച്ചത്, അതേ സമയം യുവാവിന്റെ ദാരുണാന്ത്യം നടന്നത് മരണത്തെ മുഖാമുഖം കണ്ട മുന്‍ അനുഭവം ഫേസ്ബുക്കില്‍ കുറിച്ച രണ്ടാമാണ്ടിലായതു യാദൃശ്ചികമായി. കടലുണ്ടി ചാലിയം ലൈറ്റ് ഹൗസിന് സമീപം തൈക്കടപ്പുറത്ത് റഫീഖ്(42) ആണ് സുഹൃത്തുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി മരണത്തിനു കീഴടങ്ങിയത്. ബേപ്പൂര്‍ പുളിമുട്ട് ഭാഗത്ത് കപ്പലിനടിയില്‍ കല്ലുമ്മക്കായ മുങ്ങി പറിക്കുന്നതിനിടെയാണ് അപകടം. കാണാതായ സഹതൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെറുതോണികള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് കപ്പല്‍ മാറ്റി വലയടിച്ചപ്പോഴാണ് മൃതദേഹം കുരുങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം വൈകീട്ട് 4.30ഓടെ ചാലിയം ജുമാമമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

പുസ്തകങ്ങളെയും എഴുത്തുകാരെയും ഏറെ ഇഷ്ടപ്പെട്ട റഫീഖ് രണ്ടുവര്‍ഷം മമ്പ് ഇതേ ദിവസം, 2017 മെയ് 25ന് ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അന്ന് കല്ലുമ്മക്കായ പറിക്കുമ്പോള്‍ അപകടത്തില്‍പെടുകയും മരണത്തെ മുഖാമുഖം കാണുകയും ചെയ്തതാണ് റഫീഖ് ഫേസ്ബുക്കില്‍ വിവരിക്കുന്നത്. ഫേസ്ബുക്കിലെ നിറസാന്നിധ്യമായിരുന്നു റഫീഖ്.












Click it and Unblock the Notifications