സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ യുവാവ് തോട്ടില്‍ മുങ്ങി മരിച്ചു: അപകടം ചുഴിയിൽപ്പെട്ട്!!
മലപ്പുറം: കുളിക്കുന്നതിനിടെ തോട്ടിലെ ചുഴിയില്‍പ്പെട്ട് യുവാവ് മരിച്ചു. മൂന്നിയൂര്‍പടിക്കല്‍ ആറങ്ങാട് പറമ്പ് സ്വദേശി പരേതനായ പുതിയേടത്ത് ഉമ്മറിന്റെ മകന്‍ ഹബീബ് റഹ് മാന്‍ (40)ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.സുഹൃത്തുക്കളുമൊത്ത് പടിക്കല്‍ കിഴക്കന്‍ തോട്ടില്‍ കുളിക്കുന്നതിനിടെ ചുഴിയില്‍പ്പെടുകയായിരുന്നു. ഹബീബ് റഹ്മാനെ ഉടനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാല് മാസം മുമ്പാണ് ഹബീബ് ഒമാനില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ചൊവ്വ രാവിലെ എട്ട് മണിക്ക് പടിക്കല്‍ ജുമുഅത്ത്പള്ളി ഖബറസ്ഥാനില്‍ മറവ് ചെയ്യും. അലീമയാണ് മാതാവ്. ഭാര്യ: അസ്മാബി,മക്കള്‍: മുക്താര്‍, അഫി, റിഫ ഫാത്തിമ,സഹോദരങ്ങള്‍: അബ്ദുല്‍നാസര്‍ (ഒമാന്‍), ശുഹൈബ് (മദീന)












Click it and Unblock the Notifications