ജോലി കഴിഞ്ഞ് പുഴയില്‍ കുളിക്കാനിറങ്ങിയ 55കാരന് പുഴയില്‍ ഒഴിക്കില്‍പ്പെട്ട് മരിച്ചു
മലപ്പുറം: ജോലികഴിഞ്ഞ് പുഴയില്‍ കുളിക്കാനിങ്ങിയ കൂലിപ്പണിക്കാരന് ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു.
വണ്ടൂര്‍ കരിമ്പന്‍തൊടി കുഴിച്ചിലിലെ നറുക്കില്‍ ഉണ്ണികൃഷ്ണന് (55) ആണ് മരിച്ചത്. കൂലിപ്പണിക്കാരനായ ഉണ്ണികൃഷ്ണന് വ്യാഴാഴ്ച ജോലി കഴിഞ്ഞ് രാത്രി 8 മണിയോടെ കുതിരപ്പുഴയില്‍ മന്ദംകുണ്ടില് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. മൃതദേഹം വെള്ളിയാഴ്ച നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കുടുംബ ശ്മശാനത്തില്‍ സംസ്ക്കരിച്ചു. ഭാര്യ:ശാരദ. മക്കള്‍:ശരത്,ശില്‍പ്പ,സനൂപ്. സഹോദരിസരോജിനി .
നന്നമ്പ്ര കുണ്ടൂരില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ദിവസങ്ങള്‍ക്ക് മുമ്പ് മുങ്ങി മരിച്ചിരുന്നു. മൂലക്കല് സ്വദേശി കിഴക്കുമ്പാട്ട് ശിഹാബിന്റെ മകള്‍ മുഹമ്മദ് നിഷാന്‍ (10) മറവന്കുളത്ത് നിസാറിന്റെ മകന് മുഹമ്മദ് മിഷാല്‍ (9) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കാനായി തോട്ടിലേക്ക് പോയതായിരുന്നു. കുളിക്കുന്നതിനിടെ തോട്ടില്‍ മുങ്ങുത്താഴ്ന്നു. കുട്ടികള്‍ മുങ്ങി താഴുന്നത് കണ്ട് പരിഭ്രാന്തിയിലായ മറ്റ് കുട്ടികള്‍ ഓടി പോയതിനാല്‍ സംഭവം പ്രദേശവാസികളുടെ ശ്രദ്ധയില്‍പെടാത്തതാണ് ധാരുണ സംഭവം ഉണ്ടാവാനിടയായതത്രെ.

തുടര്‍ന്ന് കുട്ടികള്‍ വീടുകളില്‍ പോയി കാര്യം അവതരിപ്പിച്ചതോടെയാണ്സംഭവം അറിയുന്നത്. നാട്ടുകാര്‍ തോട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും വൈകിട്ട് നാലരയോടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. താനൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ വീടുകളില്‍ പൊതുദര്‍ശനത്തിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച കുണ്ടൂര്‍ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ കബറടക്കും. ലുബ്നയാണ് മുഹമ്മദ് നിഷാന്റെ ഉമ്മ. നായിഫ്, നൂഹ എന്നിവരാണ് സഹോദരങ്ങളാണ്. താനൂര്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് നിഷാന്‍. കുണ്ടൂര്‍ നടുവീട്ടില്‍ എ.എം.എല്‍.പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് മിഷാല്‍. റസീനയാണ് ഉമ്മ. ഫാത്തിമ നിസാന, ഫാത്തിമ റിന്‍ഷ എന്നിവരാണ് സഹോദരങ്ങള്‍.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'












Click it and Unblock the Notifications