മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ 53കാരന്‍ ഷോക്കേറ്റ് മരിച്ചു: അസ്വാഭാവിക മരണത്തിന് കേസ്!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂര്‍ കുതിരപുഴയില്‍ കുരുടികടവില്‍ മീന്‍ പിടിക്കുന്നതിനിടെ 53വയസ്സുകാരന്‍ ഷോക്കേറ്റു മരിച്ചു. വണ്ടൂര്‍ വടക്കുംമ്പാടം ഇഞ്ചിക്കാലായില്‍ മാമന്‍ ഐ തോമസ് എന്ന സണ്ണി(53) ആണ് മരിച്ചത്. ചൊവാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. വണ്ടൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിടുണ്ട്. നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി.ഭാര്യ: ഷീന മാമന്‍. മകള്‍: സ്‌നേഹ മേരി മാമന്‍.


താനൂര്‍-വട്ടത്താണി കമ്പിനിപ്പടി സ്വദേശി പരേതനായ പന്താവൂര്‍ വാസുവിന്റെ മകന്‍ ഷാജി(43)യെ ദേവധാര്‍ ഓവര്‍ ബ്രിഡ്ജിന് സമീപം തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. മാതാവ്: നളിനി.ഭാര്യ: പ്രീത. മക്കള്‍:നീതു,റീതു,റിജില്‍. മരുമക്കള്‍-വിനീത്,സുരേഷ്.താനൂര്‍ പോലീസ ഇ9ക്വസ്റ്റ് നടത്തി തിരൂര്‍ ഗവ-ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

accidentaldeath


വഴിയരികില്‍ നടന്നുപോകവെ സ്‌കൂട്ടറിടിച്ച് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരണപ്പെട്ടു. പൂക്കോട്ടൂര്‍ പിലാക്കല്‍ പാലേക്കോടന്‍ കുഞ്ഞയമു (70) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 13നു രാവിലെ 8.30ന് പിലാക്കല്‍ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. പൂക്കോട്ടൂരിലേക്ക് നടന്നു പോകവെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ നാലര മണിയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: ആയിഷ, മക്കള്‍: സാലിം, ഹുസൈന്‍, ഷിഹാബ്, ഉമ്മര്‍, ഉബൈദ് ഫൈസി, അബ്ദുല്‍ കരീം, സൈഫുന്നീസ, ഉമ്മു സലീമ, മരുമക്കള്‍: ഫാത്തിമ ശബ്‌ന, ഹഫ്‌സത്ത്, ഫാത്തിമ, ഖദീജ, മുര്‍ഷിദ, ഷംസുദ്ദീന്‍ ഫൈസി, ജംഷീദ്. മഞ്ചേരി എസ് ഐ തോട്ടത്തില്‍ അബ്ദുല്‍ ജലീല്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ഖബറടക്കി.

Malappuram
English summary
man electecuted and dies in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X