തെങ്ങില്‍കയറി തേങ്ങ വലിക്കുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് യുവാവ് മരിച്ചു:
മലപ്പുറം: തെങ്ങില്‍കയറി തേങ്ങ വലിക്കുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് യുവാവ് മരിച്ചു. എടവണ്ണപ്പാറ നെല്ലി തടായ് പരേതനായ നീലകണ്ഠന്റെ മകന്‍ സോമന്‍ (37) ആണ് തേങ്ങ വലിക്കുന്നതിനിടയില്‍ ഷോക്കേറ്റ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ അവുഞ്ഞിക്കാട് ഒരു വീട്ടില്‍ തേങ്ങ വലിക്കുന്നതിനിടയില്‍ തെങ്ങിന് മുകളില്‍ വെച്ചാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: വിച്ചക്കി. ഭാര്യ: രജനി. മക്കള്‍: ശരത്, ശരണ്യ, സാരിഗ. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.
തെങ്ങിന് സമീപത്തുകൂടി പോകുന്ന വൈദ്യൂതി ലൈനില്‍നിന്നാണ് ഷോക്കേറ്റ് മരിച്ചത്. ഈ അപകട സാധ്യത സോമന്‍ അറിയാതെയാണ് തെങ്ങില്‍ കയറിയതെന്നാണ് സംശയിക്കുന്നത്. തെങ്ങിന് മുകളില്‍വെച്ചാണ് ഷോക്കേറ്റെതെന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പ്രയാസകരമായി.
പിന്നീട് നാട്ടുകാര്‍ ഓടിക്കൂടിയ ശേഷം എല്ലാവരും ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേ സമയം അജ്ഞാത വാഹനമിടിച്ച് പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരണപ്പെട്ടു. ഇരിമ്പിളിയം തിരുനലം പരേതനായ പുളിക്കപ്പറമ്പില്‍ അബ്ദുള്ളയുടെ മകന്‍ മുഹമ്മദാലി(ഇണ്ണി - 27) ആണ് മരിച്ചത്. ഈ മാസം 14 ന് രാത്രി 10 മണിയോടെ വലിയകുന്ന് വെച്ച് മുഹമ്മദാലി സഞ്ചരിച്ചിരുന്ന ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ചായിരുന്നു അപകടം. അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയി. തലക്ക് സാരമായി പരിക്കേറ്റ യുവാവ് പെരിന്തല്‍മണ്ണ ഇ.എം.എസ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ പുലര്‍ച്ചെ 4.20 ഓടെ ആയിരുന്നു അന്ത്യം. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം 4 മണിയോടെ ഇരിമ്പിളിയം മേച്ചേരിപറമ്പ് ഖബര്‍സ്ഥാനില്‍ കബറടക്കി. മാതാവ്: കദീജ. ഭാര്യ: ഉസ്‌ന ഭാനു മകന്‍: സിനു . സഹോദരങ്ങള്‍: മുസ്തഫ, റസാഖ്, റസിയ, ഇബ്രാഹീം, ഉമ്മുകുത്സു, ഷംസുദ്ദീന്‍, ഷാഹു












Click it and Unblock the Notifications