മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം: മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി 49കാരന്‍ ഷോക്കേറ്റ് മരിച്ചു, തോട്ടി വൈദ്യൂതി ലൈനില്‍!

  • By Desk
Google Oneindia Malayalam News

മലപ്പുറം: മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പു തോട്ടി വൈദ്യുതി ലൈനില്‍ തട്ടി മലപ്പുറം സ്വദേശി ഷോക്കേറ്റ് മരിച്ചു. എടപ്പാള്‍ അയങ്കലം കൂരട പഴയ ആശുപത്രിക്ക് സമീപം പൂങ്ങോട്ടില്‍ അബൂബക്കര്‍(49) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തെ മാവില്‍ മാങ്ങ പറിക്കാന്‍ കയറിയ ഇയാള്‍ മാവില്‍ നിന്നും ഇരുമ്പു തോട്ടിയുപയോഗിക്കുന്നതിനിടെ തൊട്ടടുത്തുണ്ടായ ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തോട്ടി തട്ടുകയായിരുന്നു. ഷോക്കേറ്റ് താഴെ വീണ ഇയാളെ ഉടനെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഖദീജ. മക്കള്‍: ഫിറോസ്, ഫൈസല്‍ ബാബു, സുഭാഷീര്‍, അന്‍വര്‍ സാദത്ത്. മരുമക്കള്‍: ഹസീന, നസ്‌രിയ, നവാര്‍, യാസിറ.

aboobacker

വീട്ടുമുറ്റത്തെ മാവില്‍ മാങ്ങ പറിക്കാന്‍ കയറിയ ഇയാള്‍ മാവില്‍ നിന്നും ഇരുമ്പു തോട്ടിയുപയോഗിക്കുന്നതിനിടെ തൊട്ടടുത്തുണ്ടായ ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തോട്ടി തട്ടി താഴെ വീഴുകയായിരുന്നു. എന്താണു സംഭവിച്ചതെന്നു ആദ്യം നാട്ടുകാര്‍ക്ക് മനസ്സിലായി. സംഭവം അറിച്ച് ഓടിക്കൂടിയ നാട്ടുകാരും വീട്ടുകാരും ചേര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.

Malappuram
English summary
man electrocutes in malappuram while plucking mangos.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X