മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മനാഫ് കൊലക്കേസ് പ്രതിക്ക് വിദേശയാത്രക്കുള്ള അനുമതിക്കുള്ള ഹര്‍ജി തള്ളി കോടതി: മടങ്ങിയെത്തില്ലെന്ന്

  • By Desk
Google Oneindia Malayalam News

മലപ്പുറം: വിവാദമായ മനാഫ് കൊലക്കേസിലെ കൂട്ടുപ്രതി കബീറിന് ഭാര്യയെയും മക്കളെയും കാണാനായി വിദേശത്ത് പോകാനുള്ള അനുമതി തേടിയുള്ള ഹര്‍ജി കോടതി തള്ളി, പ്രതി വിദേശത്തുപോയാല്‍ മടങ്ങിയെത്തില്ലെന്നു കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ കോടതിയില്‍ പറഞ്ഞു. പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായിരുന്ന ഒതായി മനാഫ് വധക്കേസിലെ കൂട്ടുപ്രതി എളമരം മപ്രം പയ്യനാട്ട്‌തൊടിക എറക്കോടന്‍ കബീറി (45)നാണ് ഭാര്യയെയും മക്കളെയും കാണാനായി രണ്ടാഴ്ച വിദേശത്തേക്ക് പോകാനുള്ള അനുമതി തേടിയുള്ള ഹര്‍ജി മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ട് തള്ളിയത്.

താടി വെട്ടിയൊതുക്കി ജീന്‍സും ടീഷര്‍ട്ടുമിട്ട് ഇമാമിന്‍റെ ഒളിവു ജീവിതം; പകല്‍ മുഴുവന്‍ കാറില്‍ കറക്കംതാടി വെട്ടിയൊതുക്കി ജീന്‍സും ടീഷര്‍ട്ടുമിട്ട് ഇമാമിന്‍റെ ഒളിവു ജീവിതം; പകല്‍ മുഴുവന്‍ കാറില്‍ കറക്കം

23 വര്‍ഷമായി നിയമവ്യവസ്ഥയെ കബളിപ്പിച്ച് ഒളിവില്‍പ്പോയ പ്രതി വിദേശത്തുപോയാല്‍ മടങ്ങിയെത്താനുള്ള സാധ്യതയില്ലെന്നു വിലയിരുത്തിയാണ് ഹര്‍ജി തള്ളിയത്.രണ്ട് പാസ്‌പോര്‍ട്ടുള്ള കബീര്‍ വിദേശത്തുപോയാല്‍ മടങ്ങിയെത്തില്ലെന്നും കേസ് അട്ടിമറിക്കപ്പെടുമെന്നും കാണിച്ച് കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖും എതിര്‍പ്പുമായി കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറച്ചുവെച്ച് കബീര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ നിന്നും കഴിഞ്ഞ നവംബര്‍ 23ന് ജാമ്യം നേടിയിരുന്നു.

kabeer-155

നിയമവ്യവസ്ഥയെ കബളിപ്പിച്ച് ജാമ്യം നേടിയ കബീറിനും കൂട്ടുപ്രതി നിലമ്പൂര്‍ ജനതപ്പടി മുനീബിനും 15000 രൂപ വീതം പിഴ ശിക്ഷ വിധിച്ച ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. നിയമവ്യവസ്ഥയെ കബളിപ്പിച്ച ജാമ്യം നേടുന്നത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കാന്‍ ഇടയാക്കുമെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തു. ഇതോടെ കബീറിന്റെ ജാമ്യം റദ്ദാക്കിയ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ട് റിമാന്റ് ചെയ്ത് ജയിലിലേക്കയച്ചു. 90 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് പിന്നീട് ജാമ്യം അനുവദിച്ചത്.

മനാഫ് കേസില്‍ വിചാരണക്ക് ഹാജരാകാതെ ഒളിവില്‍ പോയ കബീര്‍ 2008 ഏപ്രില്‍ 29തിലെ കേരള ഗസ്റ്റില്‍ പരസ്യം നല്‍കിയാണ് കബീര്‍.ഇ.പി എന്ന പേര് ജാബിര്‍ ഇ.പിയാക്കി മാറ്റിയത്. ജാബിര്‍ എന്നതാണ് പുതിയ പേരെന്ന് പോലീസിലും കോടതികള്‍ക്കു മുന്നിലും കബീര്‍ മറച്ചുവെച്ചു. ദോഹയില്‍ നിന്നാണ് ജാബിര്‍ എന്നപേരില്‍ പാസ്‌പോര്‍ട്ട് നേടിയത്. 23 വര്‍ഷമായി ഒളില്‍പോയ കബീര്‍ കഴിഞ്ഞ ആഗസ്റ്റ് 30തിനാണ് കോടതിയില്‍ കീഴടങ്ങിയത്. 1995 ഏപ്രില്‍ 13ന് പട്ടാപ്പകലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന മനാഫിനെ ഒതായി അങ്ങാടിയില്‍വെച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തിയത്.

ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍ അടക്കം 21 പ്രതികളെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്. ഈ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലും കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസില്‍ 24 വര്‍ഷങ്ങള്‍ക്കു ശേഷം അന്‍വറിന്റെ സഹോദരീപുത്രനായ മൂന്നാം പ്രതി മുണ്ടേങ്ങര മാലങ്ങാടന്‍ ഷെരീഫ് ജനുവരി 21ന് കോടതിയില്‍ കീഴടങ്ങിയിരുന്നു. ഷെരീഫ് ഇപ്പോള്‍ റിമാന്റിലാണ്.


പ്രതി കബീര്‍

Malappuram
English summary
manaf's brother against accused's foreign trip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X