'കാരണം ഞങ്ങള്‍ മലപ്പുറത്തുകാരാണല്ലോ' എകെ 47, ഐഎസ് റിക്രൂട്ട്‌മെന്റ്; ഡോക്ടറുടെ കുറിപ്പ് വൈറല്‍
മലപ്പുറം: പാലക്കാട് അജ്ഞാതതരുടെ ക്രൂരതക്കിരയായി ആന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ ബിജെപി നേതാവ് മനേകാ ഗാന്ധി നടത്തിയ വിദ്വേഷ പ്രസ്താവനക്കെതിരെ പ്രതിഷേധം വ്യാപിക്കുന്നു. മുന്‍ കേന്ദ്രമന്ത്രി കൂടിയായ മനേക ഗാന്ധിക്കെതിരെ ഡിജിപിക്ക് പരാതി ലഭിച്ചിട്ടുണ്ട്. കൂടാതെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ്.
മലപ്പുറത്തെ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി അവതരിച്ചതിനെതിരെ മനേക ഗാന്ധിയുടെ മണ്ഡലമായ യുപിയിലെ സുല്‍ത്താന്‍പൂരിലെ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ നിരത്തിയാണ് ചിലര്‍ പ്രതികരിച്ചത്. അതിനിടെയാണ് മഞ്ചേരി സ്വദേശിയായ ഡോക്ടര്‍ അപര്‍ണ സൗപര്‍ണികയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ...

കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ
രാവിലെ മകനെയുംകൊണ്ട് പുറത്തുപോകാനായി ബുള്ളറ്റ്പ്രൂഫ് നാനോയിൽ കയറിയപ്പോളേക്കും 'അമ്മ ഒരു Barret M82 കൊണ്ടുവന്നുതന്നു.
വണ്ടിയിൽ എപ്പോളും ഒരു AK47 ഉണ്ടാകുമെങ്കിലും കഴിഞ്ഞ ആഴ്ച അൽപ്പം ദൂരെയുള്ള പാകിസ്താനി മാർക്കറ്റിൽ നിന്നും വാങ്ങിയ ഈ പുതിയ തോക്കുകൂടെ കയ്യിൽകരുതുന്നത് നല്ലതായിരിക്കന്നു 'അമ്മ പറഞ്ഞു.
കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ!!!
ഹിന്ദുക്കളായതുകൊണ്ട് ഇവിടെ ഭൂമിവാങ്ങാൻപറ്റാത്തതു കാരണം ആകാശത്തിൽ കുടികെട്ടിയ ഞങ്ങൾക്ക് വണ്ടി റോഡിലേക്കിറക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു. പക്ഷെ ഇപ്പോൾ അതൊക്കെ ശീലമായിരിക്കുന്നു...
കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ !!!
നിരക്ഷരരും ബാലികാവധുക്കളുമൊക്കെയായ ഒരുകൂട്ടം ജനത തിങ്ങിപ്പാർക്കുന്ന ചേരിക്കടുത്തുള്ള പഴയ കെട്ടിടത്തിൽ IS റിക്രൂട്ട്മെന്റ് സെന്റർ എന്ന തിളങ്ങുന്ന ബോർഡ് തൂങ്ങിയിരുന്നു . ഭയമുണ്ടെങ്കിലും ഇതൊന്നും പുതുമയായിരുന്നില്ല .
കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ !!!
ഇവിടെ അധികം സ്കൂളുകൾ ഇല്ലാത്തതുകൊണ്ട് അല്പം അകലെ രഹസ്യമായി നടത്തിവന്നിരുന്ന ഭഗവത്‌ഗീത ക്ലാസ്സിലേക്കായിരുന്നു മകനെ കൊണ്ടുപോകേണ്ടിയിരുന്നത് .എല്ലാ കവലകളിലും എന്നപോലെ ഉണ്ടായിരുന്ന തീവ്രവാദ കോച്ചിങ് ക്ലാസ്സുകൾക്ക് പകരം കേരളത്തിലോ ഇന്ത്യയിലോ ഉള്ളതുപോലത്തെ സ്കൂളുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആഗ്രഹിച്ചു .
കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ!!!
പോകുന്ന വഴിയിൽ കാട്ടിലേക്കുള്ള തിരിവിൽ ആൾക്കൂട്ടവും ബഹളവും ഉണ്ടായിരുന്നു. ഗൾഫിൽനിന്നും വരുന്ന പൈസകൊണ്ട് തിന്നു എല്ലിനിടയിൽ കുത്തുമ്പോൾ, വെറുതെയിരുന്ന് മടുത്ത ഞങ്ങൾ ആനകളെയും മറ്റു മൃഗങ്ങളെയും ക്രൂരമായി കൊല്ലാറുണ്ടെന്നത് രാജ്യത്തെ പ്രമുഖ മൃഗസ്നേഹികൾക്കുവരെ അറിയാമായിരുന്നു. വ്യക്തിപരമായി ഞാനും ഇതൊക്കെ ആസ്വദിച്ചിരുന്നു.
കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ !!!
ജില്ലതിർത്തിയിൽ വെടിവെപ്പില്ലാത്തസമയങ്ങളിൽ തീവ്രവാദികൾ ഫുട്ബോൾ കളിക്കുകയും ,വീഡിയോ ഇൻറർനെറ്റിൽ അപ്‌ലോഡ് ചെയ്യുകയും ,ജനസംഖ്യ വർദ്ധനവിൽ ശ്രദ്ധിക്കുകയും ചെയ്തിരുന്നു . ഞാൻ ഇവരെക്കുറിച് വെറുതെ അഭിമാനം കൊള്ളാറുണ്ടായിരുന്നു .
കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ !!!
Recommended Video
ഇവിടെ ഭീതിജനകമായ അന്തരീക്ഷമാണെങ്കിലും മറ്റുജില്ലക്കാരും മൊത്തം ഇന്ത്യ തന്നെയും സമാധാനത്തിൽ ആണെന്നുള്ളതും അവർ ഞങ്ങളെ ഓർത്തു വ്യാകുലപ്പെടാറുണ്ട് എന്നുള്ളതും അല്പമൊന്നുമല്ല ആശ്വാസമാകാറുള്ളത് .
കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ!!!!
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications