സഹതടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ 45 കാരന്‍ പിടിയില്‍
മലപ്പുറം: സഹതടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ 45 കാരനെ പൊലീസ് പിടികൂടി. മലപ്പുറം ജില്ലയിലെ മഞ്ചേരി മുട്ടിപ്പാലത്ത് വാടകക്ക് താമസിക്കുന്ന എടയാറ്റൂര്‍ മങ്കരത്തൊടി മുഹമ്മദിനെ ആണ് പൊലീസ് പിടികൂടിയത്. മഞ്ചേരി പൊലീസ് ആണ് മുഹമ്മദിനെ പിടികൂടിയത്.
സഹോദരന്റെ ഒമ്പത് വയസുകാരനായ മകനെ ആനക്കയത്ത് പുഴയില്‍ എറിഞ്ഞു കൊന്ന കേസിലെ പ്രതിയാണ് മുഹമ്മദ്. ഇയാള്‍ വിചാരണ തടവുകാരനായി മഞ്ചേരി സബ് ജയിലില്‍ കഴിയുകയായിരുന്നു. ഇതിനിടെ പരിചയത്തില്‍ ആയ സഹ തടവുകാരന്റെ ഭാര്യയെ ആണ് ജാമ്യത്തിലിറങ്ങിയ ശേഷം മുഹമ്മദ് പീഡിപ്പിച്ചത്.

യുവതിയുടെ ഭര്‍ത്താവ് ജയിലിലായപ്പോള്‍ ആയിരുന്നു മുഹമ്മദ് ജാമ്യത്തിലിറങ്ങിയത്. ഈ സമയം മുഹമ്മദ് യുവതിക്ക് മഞ്ചേരിയില്‍ വാടകവീട് സംഘടിപ്പിച്ച് നല്‍കുകയും ചെയ്തിരുന്നു. ഈ വാടക വീട്ടില്‍ എത്തി യുവതിയെ പീഡിപ്പിച്ചു എന്നാണ് കേസ്. യുവതിയുടെ പരാതിയില്‍ കാസര്‍കോട്ട് നിന്നാണ് പൊലീസ് മുഹമ്മദിനെ പിടികൂടുന്നത്.












Click it and Unblock the Notifications