മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ചേരിയില്‍ മരിച്ച കുഞ്ഞിന് കൊറോണയില്ലായിരുന്നുവെന്ന് മാതാപിതാക്കള്‍; സമഗ്ര അന്വേഷണം വേണം

  • By Desk
Google Oneindia Malayalam News

മലപ്പുറം: മഞ്ചേരിയിലെ നാല് മാസം പ്രായമായ കുഞ്ഞ് കൊറോണ ബാധിച്ച് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍. കുഞ്ഞിന് കൊറോണവൈറസ് രോഗമുണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. കുട്ടിക്ക് മറ്റു ചില അസുഖങ്ങളാണുണ്ടായിരുന്നത്. കൃത്യമായ ചികില്‍സ നല്‍കിയില്ല. ഇതാണ് മരണത്തിലേക്ക് നയിച്ചത്. ഈ പിഴവ് മറച്ചുവയ്ക്കാനാണ് കൊറോണ രോഗമാണെന്ന് ആരോഗ്യ വകുപ്പ് പറയാന്‍ കാരണം. വിശദമായ അന്വേഷണം നടത്തണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. വിശദാംശങ്ങള്‍...

കഴിഞ്ഞ ഏപ്രില്‍ 24ന്

കഴിഞ്ഞ ഏപ്രില്‍ 24ന്

കഴിഞ്ഞ ഏപ്രില്‍ 24നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് കുഞ്ഞ് മരിച്ചത്. ഒരുമാസം പിന്നിട്ടിട്ടും മാതാവിന് എന്തുകൊണ്ട് രോഗലക്ഷണങ്ങള്‍ കണ്ടില്ലെന്നും കുടുംബം ചോദിക്കുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

 മഞ്ചേരി പയ്യനാട് സ്വദേശികള്‍

മഞ്ചേരി പയ്യനാട് സ്വദേശികള്‍

മഞ്ചേരി പയ്യനാട് വടക്കാങ്ങര പറമ്പില്‍ അശ്‌റഫ്, ആസിഫ ദമ്പതികളുടെ മകള്‍ നൈഫ ഫാത്തിമയാണ് മരിച്ചത്. കുട്ടിക്ക് കൊറോണ രോഗമുണ്ടായിരുന്നുവെന്ന പരിശോധന ഫലം തെറ്റാണ്. കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖങ്ങളും ശ്വാസകോശ അസുഖങ്ങളുമുണ്ടായിരുന്നു. ഇതിന് ചികില്‍സ നല്‍കിയില്ലെന്നും കുടുംബം ആരോപിച്ചു.

മാതാവിന് ഇതുവരെ രോഗലക്ഷണമില്ല

മാതാവിന് ഇതുവരെ രോഗലക്ഷണമില്ല

കൃത്യമായ ചികില്‍സ നല്‍കുന്നതില്‍ പിഴവ് സംഭവിച്ചു. ഇത് മറച്ചുവയ്ക്കുകയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. ശരിയായ അന്വേഷണം നടക്കണം. കുഞ്ഞിനെ നാല് മാസം പരിചരിച്ച മാതാവിന് ഇതുവരെ അസുഖത്തിന്റെ ലക്ഷണങ്ങളുണ്ടായിട്ടില്ല. പിന്നെ എങ്ങനെയാണ് കൊറോണ രോഗമാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുക എന്നും കുടുംബം ചോദിക്കുന്നു.

പരിശോധന ഫലം നല്‍കിയില്ല

പരിശോധന ഫലം നല്‍കിയില്ല

കുട്ടി മരിച്ചിട്ട് ഒരു മാസം പിന്നിട്ടു. എന്നിട്ടും അനുബന്ധ പരിശോധന ഫലം നല്‍കിയിട്ടില്ല. പിഴവ് മറച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. കൊറോണ പരിശോധന ഫലം കൈമാറുന്നതും വൈകിപ്പിച്ചിരുന്നുവെന്നു രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആരോഗ്യ വകുപ്പ് അറിയിച്ചത്

ആരോഗ്യ വകുപ്പ് അറിയിച്ചത്

ഏപ്രില്‍ 17ന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടിയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധ കണ്ടെത്തി. തുടര്‍ന്ന് മഞ്ചേരിയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച് അപസ്മാരമുണ്ടായപ്പോഴാണ് 21ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു.

എവിടെ നിന്ന് രോഗം ബാധിച്ചു

എവിടെ നിന്ന് രോഗം ബാധിച്ചു

കുഞ്ഞിന് വളര്‍ച്ച കുറവുണ്ടായിരുന്നുവെന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു. എന്നാല്‍ എവിടെ നിന്നാണ് കുഞ്ഞിന് കൊറോണ വൈറസ് ബാധയുണ്ടായത് എന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ സംശയം തന്നെയാണ് മാതാപിതാക്കള്‍ ചോദ്യം ചെയ്യുന്നത്.

ആനമണ്ടത്തരവുമായി ട്രംപ്; നെറ്റി ചുളിച്ച് മോദി, ഭൂട്ടാന്‍ ഇന്ത്യയിലല്ലേ!! ഇന്ത്യ-ചൈന അതിര്‍ത്തിയുണ്ടോആനമണ്ടത്തരവുമായി ട്രംപ്; നെറ്റി ചുളിച്ച് മോദി, ഭൂട്ടാന്‍ ഇന്ത്യയിലല്ലേ!! ഇന്ത്യ-ചൈന അതിര്‍ത്തിയുണ്ടോ

ചുറ്റം 'ശത്രുക്കള്‍'; യുദ്ധത്തിന് ഒരുങ്ങി ചൈന, സൈന്യത്തിന് നിര്‍ദേശം, മോദി സേനാ മേധാവികളെ കണ്ടുചുറ്റം 'ശത്രുക്കള്‍'; യുദ്ധത്തിന് ഒരുങ്ങി ചൈന, സൈന്യത്തിന് നിര്‍ദേശം, മോദി സേനാ മേധാവികളെ കണ്ടു

Malappuram
English summary
Manjeri Coronavirus Death: Parents accused health department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X