മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഏഴു വയസുകാരന് ശസ്ത്രക്രിയ ചെയ്ത സംഭവം; മഞ്ചേരി മെഡിക്കല്‍ കോളജ് അധികൃതർക്ക് പറ്റിയ തെറ്റ്, മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ റിപ്പോർട്ട് ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ഏഴുവയസ്സുകാരന് മൂക്കിന് നടത്തേണ്ട ശസ്ത്രക്രിയ വയറിന് നടത്തിയത് മഞ്ചേരി മെഡിക്കല്‍ കോളജ് അധികൃതരുടെ തെറ്റാണെന്ന് സമ്മതിച്ച് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. മൂക്കിന് ശസ്ത്രക്രിയ നടത്താനെത്തിയ കുട്ടിക്ക് ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ സംഭവത്തിലാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ഭാഗത്ത് ഗുരുതര ജാഗ്രതക്കുറവുണ്ടായെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്.

<strong>കാലവര്‍ഷം; ഇടുക്കി ജനത ജാഗ്രത പാലിക്കണം, ജില്ലാ കളക്ടര്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമായി...</strong>കാലവര്‍ഷം; ഇടുക്കി ജനത ജാഗ്രത പാലിക്കണം, ജില്ലാ കളക്ടര്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമായി...

സംസ്ഥാന മനുഷ്യാവകാശ കമ്മിഷനാണ് കുറ്റംസമ്മതിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇന്നലെ തിരൂരില്‍ നടന്ന സിറ്റിംഗില്‍ കേസ് പരിഗണിച്ചു. ജൂലൈ എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ കമ്മിഷന്‍ അംഗം കെ.മോഹന്‍കുമാര്‍ കേസ് വീണ്ടും പരിഗണിക്കും.കുട്ടികളുടെ പേരുകളിലുണ്ടായ സാമ്യമാണ് ധനുഷിന് നടത്തേണ്ട ഹെര്‍ണിയ ശസ്ത്രക്രിയ ദാനിഷിന് നടത്താന്‍ കാരണമായതെന്ന് ഡോക്ടര്‍ ആഭ്യന്തര അന്വേഷണത്തില്‍ മൊഴി നല്‍കി.

Manjeri Medical College

സ്റ്റാഫ്‌നേഴ്‌സുമാര്‍, ക്ലീനിംഗ് സ്റ്റാഫ്, അനസ്തീഷ്യ ടെക്‌നീഷ്യന്‍, അനസ്തീഷ്യ സീനിയര്‍ റെസിഡന്റ്, അനസ്തീഷ്യ കണ്‍സള്‍ട്ടന്റ്, ഹെര്‍ണിയോട്ടമി സര്‍ജറി കണ്‍സള്‍ട്ടന്റ് എന്നിവര്‍ രോഗിയുടെ ഐഡന്‍ഡിറ്റി കാര്‍ഡ് നോക്കി ഏത് സര്‍ജറിയെന്ന് ഉറപ്പാക്കിയില്ല. ഇത് തികഞ്ഞ ജാഗ്രതക്കുറവാണ്. അനസ്തീഷ്യ, സര്‍ജറി വകുപ്പു മേധാവികളും സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും അടങ്ങുന്ന സംഘമാണ് ആഭ്യന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് കമ്മിഷനില്‍ സമര്‍പ്പിച്ചത്.

ഏഴുവയസ്സുകാരന്‍ ധനൂഷിന് മൂക്കിനും തൊണ്ടയ്ക്കും ചെയ്യേണ്ട ശസ്ത്രക്രിയയാണ് ആളുമായി ഡോക്ടര്‍ ഹെര്‍ണിയക്കുവേണ്ടി നടത്തിയത്. കാലും വയറും കൂടിച്ചേരുന്ന ഭാഗത്താണ് ഡോക്ടര്‍ ഹെര്‍ണിയക്കുവേണ്ടി ശസ്ത്രക്രിയ നടത്തിയത്. മഎന്നാല്‍ ഏഴുവയസ്സുകാരനായ മറ്റൊരു രോഗിയായ ഡാനിഷിന് ചെയ്യേണ്ട ശസ്ത്രക്രിയയാണ് ആളുമായി ധനൂഷിന് ചെയ്തത്.

പേരും വയസ്സും സാമ്യമായതിനാല്‍ മാറിപ്പോയതെന്നാണ് സംഭവം വിവാദമായതോടെ ഡോക്ടര്‍ നല്‍കിയ വിശദീകരണം, മഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏഴുവയസ്സുള്ള ആണ്‍കുട്ടിയുടെ മൂക്കിന് ചെയ്യേണ്ട ശസ്ത്രക്രിയ ഹെര്‍ണിയക്ക് ചെയ്ത് ഡോക്ടര്‍ ശസ്ത്രക്രിയയില്‍ പിഴവ് വരുത്തിയതായി കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സീനിയര്‍ സര്‍ജന്‍ ഡോ.സുരേഷിനെതിരെ രക്ഷിതാവ് ആരോഗ്യ വകുപ്പിന് പരാതി നല്‍കിയത്.

കരുവാരക്കുണ്ട് കേരളഎസ്റ്റേറ്റ് മഞ്ഞളപ്പാറയിലെ തയ്യില്‍ മജീദിന്റെ മകന്‍ ഡാനിഷ്(7)ന്റെ ശസ്ത്രക്രിയയാണ് മാറി ചെയ്തത്. മൂക്കില്‍ ദശവന്നതിനെ തുടര്‍ന്നാണ് സീനിയര്‍ സര്‍ജനായ ഡോ. സുരേഷിനെ കാണിച്ചത്. ദശഒഴിവാക്കാന്‍ മൂക്കിനായിരുന്നു ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്. ശസ്ത്രക്രിയ ചെയ്ത ശേഷമാണ് ഹെര്‍ണിയക്കാണ് ശസ്ത്രക്രിയ ചെയ്തതെന്ന കാര്യം രക്ഷിതാവ് അറിയുന്നത്. വയറിന് താഴെ സ്റ്റിച്ച് കണ്ടപ്പോഴാണ് രക്ഷിതാവ് ശസ്ത്രക്രിയ മാറിയിട്ടുണ്ടെന്ന കാര്യം അറിയുന്നത്. മണ്ണാര്‍ക്കാട് സ്വദേശിയായ ആറര വയസ്സുകാരന്‍ ധനൂഷിന് ചെയ്യേണ്ടിയിരുന്ന ശസ്ത്രക്രിയയാണ് ഡോക്ടറുടെയും, തിയേറ്റര്‍ ജീവനക്കാരുടെയും അശ്രദ്ധമൂലം ഡാനിഷിന് മാറി ചെയ്തതെന്നാണ് പരാതി.

Malappuram
English summary
MAnjeri medical college suprentendent's report for surgery issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X